UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വനിതാ മതിലിന് നേരെ ആക്രമണ സാധ്യതയെന്ന് ഇന്റലിജന്‍സ്: മൂന്ന് ജില്ലകളില്‍ ജാഗ്രത

മൂന്ന് ജില്ലകളിലെയും ബിജെപി, സംഘപരിവാര്‍ നേതാക്കളുടെയും സജീവ പ്രവര്‍ത്തകരുടെയും നീക്കങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്

ജനുവരി ഒന്നിന് സംഘടിപ്പിക്കുന്ന വനിതാ മതിലില്‍ മൂന്ന് ജില്ലകളില്‍ അക്രമണ സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലാണ് അക്രമണ സാധ്യത നിലനില്‍ക്കുന്നത്. കോഴിക്കോട് റൂറല്‍ മേഖലയിലാണ് ഭീഷണിയുള്ളത്. ഇവിടങ്ങളില്‍ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്താന്‍ പോലീസ് മേധാവി ലോക്‌നാഥ് ബഹ്ര മൂന്ന് ജില്ലാ പോലീസ് മേധാവികളോടും നിര്‍ദ്ദേശിച്ചു.

കഴിഞ്ഞദിവസം ശബരിമല കര്‍മ്മസമിതി സംഘടിപ്പിച്ച അയ്യപ്പ ജ്യോതിക്ക് നേരെ കണ്ണൂര്‍, കാസര്‍ഗോഡ് അതിര്‍ത്തി പ്രദേശങ്ങളായ ആണൂര്‍, ഓണക്കുന്ന് എന്നിവിടങ്ങളില്‍ ആക്രമണമുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് സുരക്ഷ കൂട്ടാനും നിരീക്ഷണമേര്‍പ്പെടുത്താനുമുള്ള നിര്‍ദ്ദേശം. മതിലിനും ഇതില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്കും നേരെ ആക്രമണമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

മൂന്ന് ജില്ലകളിലെയും ബിജെപി, സംഘപരിവാര്‍ നേതാക്കളുടെയും സജീവ പ്രവര്‍ത്തകരുടെയും നീക്കങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്. മതിലില്‍ പങ്കെടുക്കാന്‍ വയനാട്ടില്‍ നിന്നെത്തുന്നവരെയും നിരീക്ഷിക്കും. കാസര്‍ഗോഡ്, മഞ്ചേശ്വരം, ആദൂര്‍, ബേക്കല്‍, അമ്പലത്തറ, വെള്ളരിക്കുണ്ട് സ്റ്റേഷന്‍ പരിധികളിലെ 74 ഇടങ്ങളില്‍ അതീവജാഗ്രതാ നിര്‍ദ്ദേശമുണ്ട്.

കണ്ണൂരിലെ കരിവെള്ളൂര്‍, കോത്തായി മുക്ക്, അന്നൂര്‍, കണ്ടോത്ത്പറമ്പ്, തലായി, സെയ്താര്‍പള്ളി എന്നിങ്ങനെ ആറിടങ്ങളില്‍ കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തും. കോഴിക്കോട് റൂറലില്‍ അഴിയൂര്‍, കുഞ്ഞിപ്പള്ളി, മുക്കാളി, പാലയാട്ടുനട, ബ്രദേഴ്‌സ് ബസ് സ്റ്റോപ്പ്, പയ്യോളിയും പരിസര പ്രദേശങ്ങളും എന്നിവയാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ട സ്ഥലങ്ങള്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍