UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പോലീസുകാര്‍ രക്തസാക്ഷി അനുസ്മരണങ്ങള്‍ ഒഴിവാക്കണമെന്ന് ഇന്റലിജന്‍സ്

ഡിജിപി ഈ വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് രഹസ്യാന്വേഷണ വിഭാഗം കത്തു നല്‍കിയിരിക്കുന്നത്

പോലീസ് അസോസിയേഷന്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് ഇന്റലിജന്‍സ്. ഇതു സംഘടനയുടെ വിശ്വാസ്യത ഇല്ലാതാക്കുമെന്നും രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. അസോസിയേഷന്റെ പ്രവര്‍ത്തനം ചട്ടവിരുദ്ധമാണ്.

അസോസിയേഷന്റെ ലോഗോ ചട്ടവിരുദ്ധമായാണ് മാറ്റം വരുത്തിയിരിക്കുന്നത്. ഇതില്‍ സംസ്ഥാന പോലീസ് മേധാവി ഇടപെടണമെന്നും രഹസ്യാന്വേഷണ വിഭാഗം ഇടപെടണമെന്നും രഹസ്യാന്വേഷണ വിഭാഗം ആവശ്യപ്പെടുന്നു. അസോസിയേഷന്റെ ചടങ്ങുകളില്‍ മുന്‍മുഖ്യമന്ത്രിമാരുടെ പേരെടുത്ത് പറഞ്ഞ് അപമാനിക്കുന്ന പ്രവണത കൂടുന്നുണ്ട്. ബൈലോ മറികടന്നാണ് അസോസിയേഷന്‍ ലോഗോ മാറ്റിയിരിക്കുന്നത്.

ഡിജിപി ഈ വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് രഹസ്യാന്വേഷണ വിഭാഗം കത്തു നല്‍കിയിരിക്കുന്നത്. അതേസമയം പോലീസ് അസോസിയേഷന്‍ സമ്മേളനത്തില്‍ വീണ്ടും രക്തസാക്ഷി അനുസ്മരണം നടത്തിയതിന്റെ തെളിവുകളും പുറത്തുവന്നു. എറണാകുളം റൂറല്‍ സമ്മേളനത്തില്‍ രക്തസാക്ഷി മണ്ഡപസ്തൂപം സ്ഥാപിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തതിന്റെ വീഡിയോ ആണ് പുറത്തു വന്നിരിക്കുന്നത്. രക്തസാക്ഷി അനുസ്മരണങ്ങള്‍ പോലീസ് അസോസിയേഷന്‍ ഒഴിവാക്കണമെന്നാണ് ഇന്റലിജന്‍സ് ആവശ്യപ്പെട്ടിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍