UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മിശ്രവിവാഹിതയായ സ്ത്രീക്ക് സ്വന്തം മതത്തിലുള്ള അവകാശം നഷ്ടമാകുന്നില്ല; സുപ്രിം കോടതി

വിവാഹശേഷം ഏതു മതം സ്വീകരിക്കണമെന്ന് തീരുമാനിക്കാം

മിശ്രവിവാഹം ചെയ്ത സ്ത്രീ വിവാഹം കഴിയുന്നതോടെ ഭര്‍ത്താവിന്റെ മതത്തിന്റെ ഭാഗം ആകുന്നില്ലെന്നു സുപ്രിം കോടതി. സ്വന്തം മതത്തിലുള്ള അവകാശം മിശ്രവിവാഹാതിയായ സ്ത്രീക്ക് നഷ്ടമാകുന്നില്ലെങ്കിലും വിവാഹശേഷം ഏതു മതത്തിന്റെ ഭാഗമാകണമെന്ന് സ്ത്രീക്ക് തീരുമാനിക്കാനാകുമെന്നും ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗഭരണഘടന ബഞ്ച് വ്യക്തമാക്കി. ഇതരമതസ്ഥനെ വിവാഹം കഴിച്ച പാഴ്‌സ് യുവതിക്ക് മതപരമായ അവകാശങ്ങള്‍ നഷ്ടമാകുമോയെന്ന ചോദ്യം പരിഗണിച്ചാണ് സുപ്രിം കോടതി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. പാഴ്‌സി മതവിശ്വാസിയായ ഗുള്‍റോക് ഗുപ്ത എന്ന സ്ത്രീ ഹിന്ദുവിനെ വിവാഹം കഴിച്ചതോടെ അവര്‍ക്കു ജനിച്ച മതത്തിലുള്ള അവകാശം നഷ്ടമായെന്ന പാഴ്‌സി ട്രസ്റ്റിന്റെ നിലപാടിനെ ചോദ്യം ചെയ്ത് ഗുള്‍റോകിന്റെ ഭര്‍ത്താവാണ് സുപ്രിം കോടതിയില്‍ എത്തിയത്. ഗുള്‍റോകിന്റെ പിതാവ് മരിച്ചപ്പോള്‍ അന്ത്യകര്‍മങ്ങള്‍ ചെയ്യാനോ ശ്മശാനത്തില്‍ വരാനോ അനുവാദം നല്‍കിയിരുന്നില്ല. ഇതിനെതിരേ ഗുജറാത്ത് ഹൈക്കോടതിയെ 2010 ല്‍ ഇവര്‍ സമീപിച്ചിരുന്നെങ്കിലും ഹൈക്കോടതി പാഴ്‌സി ട്രസ്റ്റിന്റെ നിലപാട് അംഗീകരിക്കുകയായിരുന്നു. ഇതേതുടര്‍ന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്.

മതപരമായ കീഴ്‌വഴക്കങ്ങള്‍ ഭരണഘടന വിധേയമാണെന്നായിരുന്നു പരാതിക്കാര്‍ക്കു വേണ്ടി ഹാജരായ അഭിഭാഷക ഇന്ദിര സിംഗ് വാദിച്ചത്. ഒരു പാഴ്‌സി യുവാവ് മറ്റൊരു മതത്തില്‍ നിന്നും വിവാഹം കഴിച്ചാലും അയാള്‍ക്ക് സ്വന്തം മതത്തില്‍ നിന്നും വിലക്ക് വരുന്നില്ല. സ്ത്രീയുടെ കാര്യത്തില്‍ മാത്രമാണ് വിലക്കെന്നും ഇതു സ്ത്രീയുടെ പൗരാവകാശലംഘനമായാണ് കാണേണ്ടതെന്നുമുള്ള അഭിഭാഷകയുടെ വാദം സുപ്രിം കോടതി അംഗീകരിക്കുകയായിരുന്നു. പാഴ്‌സി ട്രസ്റ്റിനോട് ഇക്കാര്യത്തിലുള്ള നിലപാട് അറിയിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് കോടതി.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍