UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മിന്നല്‍ പരിശോധനയില്‍ പ്രതിഷേധിച്ച് അന്തര്‍ സംസ്ഥാന ബസുകളുടെ പണിമുടക്ക്: നൂറ് കണക്കിന് യാത്രക്കാര്‍ വലഞ്ഞു

കേരളത്തിലെയും കര്‍ണാടകത്തിലെയും സ്റ്റേറ്റ് ബസുകള്‍ ബംഗളൂരുവിലേക്ക് അധിക സര്‍വീസുകള്‍ നടത്തിയാണ് യാത്രാ ക്ലേശം ഒരു പരിധിവരെ പരിഹരിച്ചത്

കല്ലട ട്രാവല്‍സിന്റെ ബസില്‍ യാത്രക്കാര്‍ക്ക് മര്‍ദ്ദനമേറ്റതിനെ തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പ് ആരംഭിച്ച മിന്നല്‍ പരിശോധനയില്‍ പ്രതിഷേധിച്ച് അന്തര്‍സംസ്ഥാന ലക്ഷ്വറി ബസുകള്‍ പണിമുടക്കി. അപ്രതീക്ഷിതമായ പണിമുടക്കില്‍ നൂറുകണക്കിന് യാത്രക്കാര്‍ വലഞ്ഞു.

കേരളത്തിലെയും കര്‍ണാടകത്തിലെയും സ്റ്റേറ്റ് ബസുകള്‍ ബംഗളൂരുവിലേക്ക് അധിക സര്‍വീസുകള്‍ നടത്തിയാണ് യാത്രാ ക്ലേശം ഒരു പരിധിവരെ പരിഹരിച്ചത്. കല്ലട ബസില്‍ യാത്രക്കാരെ മര്‍ദ്ദിച്ച സംഭവത്തിന് പിന്നാലെ മോട്ടോര്‍ വാഹന വകുപ്പ് ബസുകളില്‍ കര്‍ശന പരിശോധനയാണ് നടത്തുന്നത്. ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്‌സ് എന്ന പേരിലാണ് മിന്നല്‍ പരിശോധന. പരിശോധനയ്ക്കിടെ അനാവശ്യമായി ഫൈന്‍ ഈടാക്കുന്നുവെന്ന് ആരോപിച്ചാണ് മലബാര്‍ മേഖലയിലെ അന്തര്‍സംസ്ഥാന ലക്ഷ്വറി ബസുകള്‍ സൂചനാ പണിമുടക്ക് നടത്തിയത്.

കര്‍ണാടകത്തിന്റെ ആറും കേരളത്തിന്റെ നാലും സ്റ്റേറ്റ് ബസുകളാണ് അധികമായി സര്‍വീസ് നടത്തിയത്. ഇന്ന് ഗതാഗത മന്ത്രിയുമായി നടത്തുന്ന ചര്‍ച്ചയില്‍ തീരുമാനം ആയില്ലെങ്കില്‍ സംസ്ഥാന വ്യാപകമായി അനിശ്ചിതകാല പണിമുടക്ക് സമരം ആരംഭിക്കുമെന്ന് ബസുടമകള്‍ അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍