UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കരിക്കകം സ്‌കൂള്‍ ബസ് അപകടത്തില്‍ പരിക്കേറ്റ് ഏഴ് വര്‍ഷമായി ചികിത്സയിലായിരുന്ന ഇര്‍ഫാന്‍ അന്തരിച്ചു

2011 ഫെബ്രുവരി 17നാണ് ഏഴ് പേരുടെ മരണത്തിനിടയാക്കിയ കരിക്കകം സ്‌കൂള്‍ ബസ് അപകടമുണ്ടായത്‌

കരിക്കകം സ്‌കൂള്‍ ബസ് അപകടത്തില്‍ പരിക്കേറ്റ് വര്‍ഷങ്ങളായി ചികിത്സയിലായിരുന്ന ഇര്‍ഫാന്‍ മരണപ്പെട്ടു. മൃതദേഹം കിംസ് ആശുപത്രിയില്‍. 2011ല്‍ സ്‌കൂള്‍ ബസ് പാര്‍വതി പുത്തനാറിലേക്ക് മറിഞ്ഞ് ആറ് വിദ്യാര്‍ത്ഥികളാണ് മരിച്ചത്.

ഗുരതര പരിക്കുകളോടെ രക്ഷപ്പെട്ട ഇര്‍ഫാന്‍ ഏഴ് വര്‍ഷമായി ചികിത്സയിലായിരുന്നു. 2011 ഫെബ്രുവരി 17നാണ് അപകടമുണ്ടായത്. തിരുവനന്തപുരം പേട്ട ലിറ്റില്‍ ഫ്‌ളവര്‍ കിന്റര്‍ഗാര്‍ട്ടനിലേക്കുള്ള യാത്രയിലായിരുന്നു ബസ്. ചികിത്സകള്‍ ഫലം കാണുന്നതിന്റെ സൂചനയായി ഇര്‍ഫാന്‍ പരസഹായത്തോടെ നടക്കാന്‍ തുടങ്ങിയിരുന്നു. എന്നാല്‍ ഇടക്കിടെ കുട്ടിക്ക് ന്യുമോണിയ വരാറുണ്ടായിരുന്നു.

വിദ്യാര്‍ത്ഥികളായ ആര്‍ഷ ബൈജു, കിരണ്‍, റാഫിക്, ഉജ്വല്‍, മാളവിക, അച്ചു എന്നിവരും സ്‌കൂള്‍ ആയ ബിന്ദുവുമാണ് കരിക്കകം അപകടത്തില്‍ മരിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍