UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പാവങ്ങള്‍ക്ക് ബുള്‍ഡോസര്‍, മന്ത്രിക്ക് പരിഗണന; തോമസ് ചാണ്ടി വിഷയത്തില്‍ ഹൈക്കോടതി

കോടതി പ്രതികൂലമായ നിലപാടെടുത്ത സാഹചര്യത്തില്‍ എത്രയും വേഗം തോമസ് ചാണ്ടിയുടെ രാജിയ്ക്കുള്ള സാധ്യതകള്‍ തെളിഞ്ഞിരിക്കുകയാണ്‌

മന്ത്രി തോമസ് ചാണ്ടിയുടെ കയ്യേറ്റം സംബന്ധിച്ച് സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. കയ്യേറ്റക്കേസുകളില്‍ സര്‍ക്കാരിന്റെ പൊതുനിലപാട് എന്താണെന്ന് ചോദിച്ച കോടതി മന്ത്രിയായതിനാല്‍ തോമസ് ചാണ്ടിയ്ക്ക് പ്രത്യേക പരിഗണന നല്‍കുകയാണോയെന്നും ചോദിച്ചു. തോമസ് ചാണ്ടിക്കെതിരായ ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.

സാധാരണക്കാരന്‍ കയ്യേറ്റം നടത്തിയാലും ഇതേനിലപാടാണോ സര്‍ക്കാര്‍ സ്വീകരിക്കുകയെന്നും കോടതി ചോദിച്ചു. ബുള്‍ഡോസര്‍ കൊണ്ട് കയ്യേറ്റം ഇടിച്ചു നികത്തുകയല്ലേ സര്‍ക്കാര്‍ ചെയ്യുകയെന്നും കോടതി ചോദിച്ചു. സാധാരണക്കാരനും മന്ത്രിയ്ക്കും വെവ്വേറെ നീതിയെന്നതിനെയും കോടതി വിമര്‍ശിച്ചു. എല്ലാവര്‍ക്കും തുല്യനീതി എന്നതാണ് കോടതിയുടെ നിലപാട്.

കേസുകള്‍ ഒന്നിച്ചാക്കുന്നത് ആക്ടിംഗ് ചീഫ് ജസ്റ്റിസ് അടങ്ങിയ ബഞ്ച് തീരുമാനിക്കും. അതേസമയം ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ തോമസ് ചാണ്ടിയെ അടിയന്തരമായി വിളിച്ചുവരുത്തിയിരുന്നു. കോടതിയില്‍ നിന്നും പ്രതികൂലമായ പരാമര്‍ശങ്ങള്‍ ഉണ്ടായാല്‍ എത്രയും വേഗം രാജിവയ്ക്കണമെന്ന മുന്നറിയിപ്പാണ് മുഖ്യമന്ത്രി ഈ ചര്‍ച്ചയില്‍ മന്ത്രി തോമസ് ചാണ്ടിയ്ക്ക് നല്‍കിയത്.

തോമസ് ചാണ്ടിയുടെ കയ്യേറ്റ വിഷയത്തില്‍ കോടതി സര്‍ക്കാരിനെ വിമര്‍ശിക്കുകയും പ്രതികൂലമായ നിലപാടെടുക്കുകയും ചെയ്ത സാഹചര്യത്തില്‍ ഇന്നോ നാളെയോ തോമസ് ചാണ്ടി രാജിവയ്ക്കാന്‍ നിര്‍ബന്ധിതനായിരിക്കുകയാണ്.

ഇനിയും നികത്തുമെന്ന് ചാണ്ടി മന്ത്രി; ഈ കായല്‍ ചട്ടമ്പിയെ പുറത്താക്കാന്‍ ഇവിടെ ആരുമില്ലേ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍