UPDATES

വിദേശം

ജറുസലേമിലെ യുഎസ് എംബസി: സംഘര്‍ഷ ഭീതിയില്‍ ഇസ്രായേല്‍

നഖ്ബ ദിനാചരണം മുന്‍പും സംഘര്‍ഷത്തിനിടയാക്കിട്ടുണ്ടെന്നതും സുരക്ഷ വര്‍ധിപ്പിക്കാന്‍ കാരണമായിട്ടുണ്ട്

ജറുസലേമില്‍ ഇസ്രായേല്‍ എംബസി തുറക്കാനുള്ള യുഎസ് നീക്കം സംഘര്‍ഷത്തിനിടയാക്കിയേക്കാമെന്ന ഭയത്തില്‍ മേഖലയില്‍ കനത്ത സുരക്ഷ. മെയ് 14 ന് ഇസ്രായേലിലെ യുഎസ് എംബസി ജറുസലേമില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് റിപോര്‍ട്ട്. ഇതിനു മുന്നോടിയായുള്ള സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി തെക്കന്‍ ജറുസലേമിലടക്കം നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

ഇസ്രായേല്‍ രൂപീകരണത്തിന്റെ 70-ാം വാര്‍ഷികം ഇസ്രായേലും, വിഭജനത്തിന്റെ ദിനമായ നഖ്ബ പലസ്തീനും ആചരിക്കുന്ന മേയ് 15ന് മുന്നോടിയായാണ് ഒരു ദിവസം മുന്‍പ് എംബസി ഉദ്ഘാടനം ചെയ്യാനുള്ള നീക്കം സംഘര്‍ഷത്തിന് ഇടയാക്കിയേക്കുമെന്ന് കരുതുന്നത്. നഖ്ബ ദിനാചരണം മുന്‍പും സംഘര്‍ഷത്തിനിടയാക്കിട്ടുണ്ടെന്നതും സുരക്ഷ വര്‍ധിപ്പിക്കാന്‍ കാരണമായിട്ടുണ്ട്. എന്നാല്‍ ഇത്തവണ സംഘര്‍ഷത്തിന് കൂടുതല്‍ സാധ്യതയുണ്ടെന്നും റിപോര്‍ട്ടുകള്‍ പറയുന്നു. അടുത്തിടെ പലസ്തീന്‍ അതിര്‍ത്തിയില്‍ ഇസ്രായേല്‍ സേന നടത്തിയ വെടിവയ്പ്പില്‍ പലസ്തീന്‍ പൗരന്‍മാര്‍ക്ക് പരിക്കേറ്റ സംഭവവത്തില്‍ ആറാഴ്ചയിലധികമായി തുടരുന്ന പ്രതിഷേധം സ്ഥിതിഗതികള്‍ വഷളാക്കാന്‍ ഇടയുണ്ടെന്നും വിലയിരുത്തുന്നു. 40 ഓളം പേര്‍ക്ക് വെടിവയ്പ്പില്‍ പരിക്കേറ്റിരുന്നു.

നിലവിലെ സാഹചര്യത്തില്‍ ഇസ്രായേലികളും പലസ്തീനികളും തമ്മിലുള്ള ബന്ധത്തില്‍ അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്ന് 2013-14 കാലത്തെ ഇസ്രായേല്‍ പലസ്തിന്‍ ചര്‍ച്ചകളില്‍ പങ്കാളിയായിരുന്ന യുഎസ് ടീം അംഗം ഇല്ലാന്‍ ഗോള്‍ഡന്‍വര്‍ഗ് വ്യക്തമാക്കി.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍