UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അറസ്റ്റ്‌ മനുഷ്യാവകാശ ലംഘനം, കേസ് കൊടുക്കുമെന്ന് ശശികല

സര്‍ക്കാര്‍ ശബരിമലയോട് നടത്തുന്നത് യുദ്ധപ്രഖ്യാപനം

സര്‍ക്കാര്‍ ശബരിമലയോട് നടത്തിയിരിക്കുന്നത് യുദ്ധപ്രഖ്യാപനമാണെന്ന് ഹിന്ദു ഐക്യവേദി നേതാവ് പി കെ ശശികല. ജാമ്യം തേടി പുറത്തുവന്നശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ആയിരുന്നു ശശികലയുടെ ഈ വാക്കുകകള്‍. കരുതല്‍ തടങ്കലിന്റെ പേരിലാണ് വെള്ളിയാഴ്ച രാത്രിയോടെ ദര്‍ശനത്തിന് എത്തിയ ശശികലയെ അറസ്റ്റ് ചെയ്യുന്നത്. തിരുവല്ല സബ് മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്നും ജാമ്യം നേടി പുറത്തുവന്നശേഷമായിരുന്നു അവര്‍ മാധ്യമങ്ങളോട് സംസാരിച്ചത്. ഭക്തരോട് യുദ്ധപ്രഖ്യാപനമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും തങ്ങള്‍ അത് ഏറ്റെടുക്കുകയാണെന്നും ഹിന്ദു ഐക്യവേദി അധ്യക്ഷ പ്രതികരിച്ചു. തൃപ്തി ദേശായി നിലയ്ക്കലില്‍ വരെ എങ്ങനെയെങ്കിലും എത്തിയാല്‍ സന്നിധാനത്തേക്ക് കൊണ്ടുപോകാമെന്നു പറഞ്ഞ പൊലീസ് മുദ്രയിട്ട്, വൃതം നോക്കി ഇരുമുടി കെട്ടുമായി എത്തിയ തന്നെ നട്ടപ്പാതിര നേരത്ത് മരക്കൂട്ടത്ത് നിന്നും വലിച്ചിറക്കി താഴത്തേക്ക് കൊണ്ടുവന്നതെന്നും ശശികല ആരോപണമുയര്‍ത്തി. വൃതം നോക്കി മാലയിട്ട് ഇരുമടിക്കെട്ടുമായി മലയ്ക്ക് കയറിക്കഴിഞ്ഞാല്‍ തിരിച്ചിറങ്ങാന്‍ പാടില്ലാത്തതാണ്. ഇതിനെതിരേ മനുഷ്യാവകാശ ലംഘനത്തിന് കേസ് കൊടുക്കുമെന്നും ശശികല പറഞ്ഞു. രഹ്ന ഫാത്തിമമാരെപോലുള്ളവരെ കയറ്റാന്‍ വേണ്ടിയാണ് തന്നെപ്പോലുള്ളവരെ അകറ്റുന്നതെന്നും ശശികല ആരോപിച്ചു.

ശബരിമലയില്‍ അയ്യപ്പഭക്തര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒന്നും തന്നെ സര്‍ക്കാര്‍ ഒരുക്കിയിട്ടില്ലെന്നും ശശികല വിമര്‍ശനമുയര്‍ത്തി. ഭക്തരെ രാത്രിയില്‍ ഒഴിപ്പിക്കുന്നതിന്റെ ഉദ്ദേശവും ഈ അസൗകര്യങ്ങള്‍ മൂലമാണെന്നും അവര്‍ പറഞ്ഞു. യാതൊരു സൗകര്യങ്ങളും ഇല്ലെന്ന കാര്യം ഭക്തജനങ്ങള്‍ അറിയാതിരിക്കാനാണ് രാത്രിയില്‍ ആരെയും തങ്ങാന്‍ അനുവദിക്കാതെ ഇറക്കിവിടുന്നതെന്നാണ് തനിക്ക് മനസിലായതെന്നും ശശികല കൂറ്റപ്പെടുത്തി. വനിത പൊലീസുകാര്‍ക്ക് ഉള്‍പ്പെടെ പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാന്‍ പോലും സൗകര്യങ്ങള്‍ ഇല്ലെന്നും പൊലീസുകാര്‍ ഉള്‍പ്പെടെ എല്ലാവരും ബുദ്ധിമുട്ടിലാണെന്നും, ഭക്തരോടും പൊലീസുകാരോടും എല്ലാം മനുഷ്യാവകാശ ലംഘനമാണ് ചെയ്യുന്നതെന്നും അവര്‍ പറഞ്ഞു.

അയ്യപ്പനെ രക്ഷിക്കാന്‍ ഇത് മൂന്നാം ഹര്‍ത്താല്‍; ജനത്തിനെ ആര് രക്ഷിക്കും?

ഹിന്ദുത്വ രാഷ്ട്രീയത്തിന് കേരളത്തില്‍ തീവ്രതയേറ്റുന്ന കെ പി ശശികല

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍