UPDATES

ന്യൂസ് അപ്ഡേറ്റ്സ്

“ഇത് പത്ര ദൃശ്യ മാധ്യമ ധര്‍മ്മമല്ല നികൃഷ്ടമായ വേട്ടയാടലാണ്”

‘ഇതും വോട്ടര്‍മാരെ സ്വാധിനിച്ചിട്ടുണ്ടാവാം’ ഇതായിരുന്നു എന്റെ പരാമര്‍ശ്ശം . ഇതിനെയാണ് ചില ദൃശ്യമാധ്യമങ്ങള്‍ വൃത്തികെട്ട രീതിയില്‍ പ്രചരിപ്പിച്ചത്.

എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവനെക്കുറിച്ചുള്ള തന്റെ പ്രസ്താവന വളച്ചൊടിച്ച മാധ്യമങ്ങള്‍ക്ക് മന്ത്രി എ കെ ബാലന്റെ രൂക്ഷവിമര്‍ശനം. കൈരളി ന്യൂസില്‍ തന്റെ പ്രസ്താവന വന്നതിന്റെ വീഡിയോ തെളിവായി വച്ചാണ് ബാലന്റെ ഫേസ്ബുക്ക് പോസ്റ്റ്. വിജയരാഘവന്റെ വാക്കുകളെയും ഇത്തരത്തില്‍ വളച്ചൊടിച്ചതാകാമെന്നാണ് ബാലന്‍ പറയുന്നത്. ബാലന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം:

ഈ കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പില്‍ ചില പത്ര ദൃശ്യമാധ്യമങ്ങള്‍ നടത്തിയ വൃത്തികെട്ട പ്രചരണത്തിന്റെ മറ്റൊരു മുഖമാണ് ഇന്നത്തെ എന്റെ പരാമര്‍ശ്ശവുമായി ബന്ധപ്പെട്ട് ചില ദൃശ്യമാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത്.

കഥാപ്രസംഗ കലാസംഘടനയുടെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനായി തിരുവനന്തപുരത്തെ ഭാരത് ഭവനില്‍ എത്തിയ ഘട്ടത്തിലാണ് വലിയ ഒരു മാധ്യമപ്പട എന്നെ കാണുന്നത്. ഈ കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിലെ പരാജയ കാരണം മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരമായി ഞാന്‍ പറഞ്ഞ മറുപടി കൈരളി ന്യൂസ് ചാനല്‍ സത്യസന്ധമായി സംപ്രേക്ഷണം ചെയ്തിട്ടുണ്ട്. വിവാദമായ എ.വിജയരാഘവന്റെ തിരെഞ്ഞെടുപ്പു ഘട്ടത്തിലെ പരാമര്‍ശ്ശത്തെ സംബന്ധിച്ച് മാധ്യമങ്ങള്‍ ചോദിച്ച ഘട്ടത്തില്‍ ഞാന്‍ പറഞ്ഞ കാര്യം ഇതായിരുന്നു.

പത്ര-ദൃശ്യ മാധ്യമങ്ങള്‍ വക്രികരിച്ച് പ്രചരിപ്പിച്ച ഒരു പ്രസ്ഥാവനയായിരുന്നു എ.വിജയരാഘവന്റെതും. ഇത് മറ്റു പല നുണപ്രചരണങ്ങളുടെയും ഭാഗമാണ്. അതിലുണ്ടായ തെറ്റിദ്ധാരണ എ.വിജയരാഘവന്‍ തന്നെ വ്യക്തമാക്കിയിട്ടും അദ്ദേഹത്തെ മാധ്യമങ്ങള്‍ വേട്ടയാടി . ‘ഇതും വോട്ടര്‍മാരെ സ്വാധിനിച്ചിട്ടുണ്ടാവാം’ ഇതായിരുന്നു എന്റെ പരാമര്‍ശ്ശം . ഇതിനെയാണ് ചില ദൃശ്യമാധ്യമങ്ങള്‍ വൃത്തികെട്ട രീതിയില്‍ പ്രചരിപ്പിച്ചത്. ”എല്‍.ഡി.എഫ്.സ്ഥാനാര്‍ത്ഥി പി.കെ.ബിജുവിന്റെ പരാജയ കാരണം വിജയരാഘവന്റെ പരാമര്‍ശം” എന്ന രൂപത്തില്‍ ദ്യശ്യ മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത പൂര്‍ണമായും തെറ്റാണ് കെട്ടിചമച്ചതാണ്. ഇനിയെങ്കിലും മാധ്യമങ്ങള്‍ ഈ പ്രവണത അവസാനിപ്പിക്കണം.

read more:തെരഞ്ഞെടുപ്പ് തോല്‍വി: സിപിഎമ്മില്‍ അടിപൊട്ടുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍