UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കണ്‍ഫ്യൂഷന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ എന്ന് സ്വന്തം പാര്‍ട്ടിയെക്കുറിച്ച് കനയ്യ കുമാര്‍

ആശയക്കുഴപ്പമാണ് നേതൃത്വത്തില്‍ നിലനില്‍ക്കുന്നത്. രാഷ്ട്രീയ നിലപാടുകളില്‍ വ്യക്തത കൈവരേണ്ടതുണ്ട്.

കൊല്ലത്ത് നടക്കുന്ന 23-ാം സിപിഐ പാര്‍ട്ടി കോണ്‍ഗ്രസില്‍ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് ജെഎന്‍യു സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റും എഐഎസ്എഫ് നേതാവുമായ കനയ്യ കുമാര്‍. കോണ്‍ഗ്രസുമായി സഖ്യമോ ധാരണയോ വേണമോ വേണ്ടയോയെന്ന് നേതാക്കള്‍ക്ക് പോലും ഒരു അഭിപ്രായവുമില്ല.

ആശയക്കുഴപ്പമാണ് നേതൃത്വത്തില്‍ നിലനില്‍ക്കുന്നത്. രാഷ്ട്രീയ നിലപാടുകളില്‍ വ്യക്തത കൈവരേണ്ടതുണ്ട്. ഇതുമൂലം ജനങ്ങള്‍ ഈ പാര്‍ട്ടിയെ കണ്‍ഫ്യൂഷന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയായി മാത്രമേ കണക്കാക്കൂവെന്നും കനയ്യ കുമാര്‍ പറഞ്ഞു. രാഷ്ട്രീയ പ്രമേയത്തിന്മേലുള്ള ചര്‍ച്ചയില്‍ സംസാരിക്കുമ്പോഴാണ് കനയ്യ കുമാര്‍ നേതൃത്വത്തെ വിമര്‍ശിച്ചത്. രാഷ്ട്രീയ പ്രമേയത്തില്‍ ബിജെപിയ്‌ക്കെതിരായ പോരാട്ടത്തില്‍ കോണ്‍ഗ്രസിനോട് സ്വീകരിക്കേണ്ട നിലപാടിനെക്കുറിച്ച് വ്യക്തമാക്കിയിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

നേതൃത്വത്തിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയരുന്നതെങ്കിലും സുധാകര്‍ റെഡ്ഡി ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും മാറില്ലെന്നാണ് അറിയുന്നത്. ഇന്നാണ് പാര്‍ട്ടിയുടെ പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍