UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പാലാരിവട്ടം പാലത്തില്‍ സംഭവിച്ചത് സാങ്കേതിക പിഴവ് മാത്രം; എംഎല്‍എ ഹോസ്റ്റലില്‍ കഴിയുന്നത് അറസ്റ്റ് ഭയന്നിട്ടല്ലെന്നും ഇബ്രാഹിം കുഞ്ഞ്

വി കെ ഇബ്രാഹിംകുഞ്ഞിനെ പിന്തുണച്ച് മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി രംഗത്തെത്തി

പാലാരിവട്ടം പാലം അഴിമതി കേസില്‍ തനിക്കെതിരായ ആരോപണങ്ങളോട് പ്രതികരിക്കാതെ മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ്. എന്നാല്‍ അറസ്റ്റ് ഭയന്നല്ല താന്‍ എംഎല്‍എ ഹോസ്റ്റലില്‍ കഴിയുന്നതെന്നാണ് ഇബ്രാഹിം കുഞ്ഞ് മാധ്യമങ്ങളോട് പ്രതികരിച്ചത്. ഒരു ഉദ്യോഗസ്ഥന്റെ ആരോപണങ്ങളോട് മറുപടി പറയേണ്ട ബാധ്യത തനിക്കില്ല. ഏറ്റവും ഒടുവിലാണ് ഫയല്‍ തന്റെ മേശപ്പുറത്തെത്തിയത്. താന്‍ പ്രതിയാണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത് കോടതിയാണ്. അന്വേഷണവുമായി സഹകരിക്കുമെന്നും ഇബ്രാഹിം കുഞ്ഞ് പറഞ്ഞു.

സാങ്കേതിക പിഴവ് മാത്രമാണ് പാലാരിവട്ടം പാലത്തിന്റെ കാര്യത്തില്‍ സംഭവിച്ചത്. മന്ത്രി സാങ്കേതിക വിദഗ്ധനല്ല. ഫയല്‍ അവസാനമാണ് മന്ത്രി കാണുന്നത്. സെക്രട്ടേറിയറ്റ് മാനുവല്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. തന്നെ അറസ്റ്റ് ചെയ്യുമെന്ന് ഭയമില്ല. ഭയമുള്ളതുകൊണ്ടല്ല താന്‍ എംഎല്‍എ ഹോസ്റ്റലില്‍ കഴിയുന്നതെന്നും ഇബ്രാഹിം കുഞ്ഞ് മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, വി കെ ഇബ്രാഹിംകുഞ്ഞിനെ പിന്തുണച്ച് മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി രംഗത്തെത്തി. ഇബ്രാഹിം കുഞ്ഞിനെതിരെ വെറും ആരോപണം മാത്രമാണുള്ളതെന്നാണ് കുഞ്ഞാലിക്കുട്ടിയുടെ വാദം. അദ്ദേഹത്തിന്റെ നിരപരാധിത്വം തെളിയിക്കാന്‍ മുന്നണി പിന്തുണ നല്‍കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

also read:സവര്‍ണജാതിക്കാരിയായ യുവതിയെ പ്രണയിച്ചു – യുപിയില്‍ ദലിത് യുവാവിനെ കെട്ടിയിട്ട് ചുട്ടുകൊന്നു; അഭിമാനം സംരക്ഷിക്കാനെന്ന് പ്രതി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍