UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘അധികാരത്തില്‍ എത്താന്‍ കോണ്‍ഗ്രസ് വളഞ്ഞ വഴി സ്വീകരിക്കുന്നത് മോശമാണ്’: കെ സുരേന്ദ്രന്‍

ഗോവയിലും മണിപ്പൂരിലും ഏറ്റവും വലിയ ഒറ്റ കക്ഷി ആയിട്ട് കൂടി കോണ്‍ഗ്രസിനെ മറികടന്ന് ബിജെപി സര്‍ക്കാരുണ്ടാക്കിയിരുന്നു

കര്‍ണാടകയില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത തൂക്ക് സഭ വന്നിരിക്കുന്ന സാഹചര്യത്തില്‍ ജനത ദള്‍ എസുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസ് തീരുമാനം രാഷ്ട്രീയ ധാര്മികതയ്ക്കു നിരക്കാത്തതാണെന്നു ബി ജെ പി നേതാവ് കെ. സുരേന്ദ്രന്‍. കര്‍ണാടകയില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത തൂക്ക് സഭ വന്നിരിക്കുന്ന സാഹചര്യത്തില്‍ ജനത ദള്‍ എസുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചതിനു പിന്നാലെയാണ് സുരേന്ദ്രന്റെ പ്രതികരണം. പിന്‍ വാതിലിലൂടെ അധികാരത്തിലേറാന്‍ ശ്രമിക്കുന്നത് നേരായ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ മാതൃകയല്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു

അതെ സമയം ഗോവയിലും മണിപ്പൂരിലും ഏറ്റവും വലിയ ഒറ്റ കക്ഷി ആയിട്ട് കൂടി കോണ്‍ഗ്രസിനെ മറികടന്ന് ബിജെപി സര്‍ക്കാരുണ്ടാക്കിയിരുന്നു. ഇതിന് അതേ നാണയത്തില്‍ കര്‍ണാടകയില്‍ തിരിച്ചടിക്കാന്‍ ശ്രമിക്കുക കൂടിയാണ് കോണ്‍ഗ്രസ്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍