UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശബരിമലയില്‍ താന്‍ വിശ്വാസികള്‍ക്കൊപ്പമെന്ന് ജേക്കബ് തോമസ്; യുവതികള്‍ കാത്തിരിക്കണം

അവിശ്വാസികള്‍ എന്നൊരു വിഭാഗം കേരളത്തില്‍ രൂപപ്പെടുകയാണെന്നും ജേക്കബ് തോമസ്

ശബരിമല യുവതീപ്രവേശനം സംബന്ധിച്ച സുപ്രിംകോടതി വിധിയില്‍ താന്‍ വിശ്വാസികള്‍ക്കൊപ്പമാണെന്ന് മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. ശബരിമല ദര്‍ശനത്തിനെത്തിയപ്പോള്‍ ജേക്കബ് തോമസ് മനോരമ ന്യൂസിനോടാണ് ഇങ്ങനെ പറഞ്ഞത്.

അതേസമയം അവിശ്വാസികള്‍ എന്നൊരു വിഭാഗം കേരളത്തില്‍ രൂപപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. യുവതികള്‍ കാത്തിരിക്കണമെന്നും റെഡി ടു വെയ്റ്റ് ക്യാംപെയ്ന്‍ സ്വാഗതം ചെയ്യുന്നുവെന്നും ജേക്കബ് തോമസ് പമ്പയില്‍ പറഞ്ഞു. ശബരിമലയില്‍ കൂട്ട അറസ്റ്റ് നടന്നതിന് ശേഷമാണ് ജേക്കബ് തോമസിന്റെ മല കയറ്റമെന്നത് ശ്രദ്ധേയമാണ്. ശബരിമല ദര്‍ശനത്തിന്റെ മാത്രമല്ല, ദാര്‍ശനികതയുടെ കൂടി ഇടമാണെന്ന് അദ്ദേഹം പറഞ്ഞു. ശബരിമല ശാന്തിയുടെയും സമാധാനത്തിന്റെയും വിശ്വാസത്തിന്റെയും സ്ഥലമായിരിക്കേണ്ടതാണ്.

ശബരിമല തീര്‍ത്ഥാടനം പ്രകൃതിയുമായി ബന്ധപ്പെട്ടുള്ളതാണ്. ശബരിമലയുടെ ഒരു ദര്‍ശനം എല്ലാവരും തുല്യരാണെന്നാണ്. യുവതീ പ്രവേശനം സ്ത്രീകള്‍ക്ക് തന്നെ വിട്ടുകൊടുക്കുന്നതല്ലേ നല്ലതെന്നും ജേക്കബ് ചോദിച്ചു.

അവര്‍ക്ക് കൊല്ലാന്‍ മാത്രമേ അറിയൂ, കിട്ടിയിരുന്നെങ്കില്‍ ഡോ. അംബ്ദേകറേയും അവര്‍ കത്തിച്ചേനെ; സണ്ണി കപിക്കാട് സംസാരിക്കുന്നു

ആര്‍എസ്എസ് തലവന്‍ ഗോപാലന്‍ കുട്ടി മാസ്റ്റര്‍/അഭിമുഖം: സിപിഎം ഒരു വലിയ ഹിന്ദു പാര്‍ട്ടി, ഇനി ആ വോട്ട് കിട്ടില്ല; പിണറായി സ്റ്റാലിനിസ്റ്റ്; ശബരിമലയില്‍ ദൈവഹിതം നോക്കാമായിരുന്നു

തീപ്പൊരി നേതാവിനെ പിടിച്ചകത്തിട്ടിട്ടും നേതൃത്വം തിരിഞ്ഞ് നോക്കിയില്ല: ബിജെപിയില്‍ വീണ്ടും പൊട്ടിത്തെറി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍