UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഉത്സാഹികളായ വിദ്യാര്‍ത്ഥികളെ ഇന്ത്യയില്‍ താലിബാന്‍ എന്ന് വിളിക്കാറുണ്ട്: ജിഗ്ഗി വാസുദേവ് വിവാദത്തില്‍

ഇസ്ലാമോഫോബിക് പരാമര്‍ശം കാമ്പസില്‍ അനുവാദിക്കാനാകില്ലെന്നും ജിഗ്ഗി മാപ്പ് പറയണമെന്നും വിദ്യാര്‍ത്ഥി യൂണിയന്‍ ആവശ്യപ്പെട്ടു

മുസ്ലിം വിദ്യാര്‍ത്ഥിയെ താലിബാനെന്ന് വിളിച്ച ജിഗ്ഗി വാസുദേവ് വിവാദത്തില്‍. സംഭവം വിവാദമായപ്പോള്‍ മാപ്പപേക്ഷിച്ച് ജിഗ്ഗി. അതേസമയം മാപ്പ് സ്വീകരിക്കില്ലെന്ന് ലണ്ടന്‍ സ്‌കൂള്‍ ഓഫ് എക്കണോമിക്‌സ് വിദ്യാര്‍ത്ഥി യൂണിയന്‍ വ്യക്തമാക്കി. ജിഗ്ഗിയുടെ പരാമര്‍ശം ഇസ്ലാമോഫോബിയ ആയാണ് തങ്ങള്‍ കാണുന്നതെന്നും വിദ്യാര്‍ത്ഥി യൂണിയന്‍ പറഞ്ഞു.

യൂത്ത് ആന്‍ഡ് ട്രൂത്ത് എന്ന പരിപാടിയുടെ ഭാഗമായാണ് മാര്‍ച്ച് 27ന് ജിഗ്ഗി വാസുദേവ് കാമ്പസിലെത്തിയത്. പാകിസ്ഥാന്‍ വംശജനായ ബിലാല്‍ ബിന്‍ സാഖിബ് എന്ന വിദ്യാര്‍ത്ഥിയുമായി സംസാരിക്കുന്നതിനിടെയായിരുന്നു വിവാദ പരാമര്‍ശം. ‘ഒരു പക്കാ താലിബാനിയെയാണ് നമുക്കിവിടെ കിട്ടിയിരിക്കുന്നത്’ എന്നാണ് ജിഗ്ഗി ബിലാലിനോട് പറഞ്ഞത്.

ഇതോടെ ഇസ്ലാമോഫോബിക് പരാമര്‍ശം കാമ്പസില്‍ അനുവാദിക്കാനാകില്ലെന്നും ജിഗ്ഗി മാപ്പ് പറയണമെന്നും വിദ്യാര്‍ത്ഥി യൂണിയന്‍ ആവശ്യപ്പെട്ടു. അതേസമയം വിചിത്രമായ പ്രതികരണമാണ് ജിഗ്ഗിയുടെ ഭാഗത്തു നിന്നുമുണ്ടായത്. താന്‍ വ്യക്തിപരമായി നടത്തിയ സംഭാഷണം എഡിറ്റ് ചെയ്യപ്പെട്ടത് ദൗര്‍ഭാഗ്യകരമാണെന്നും താന്‍ ഉദ്ദേശിച്ചത് താലിബാന്‍ എന്ന വാക്കിന്റെ അറബിക് അര്‍ത്ഥമാണെന്നുമാണ് ജിഗ്ഗി വാദിച്ചത്.

ഇന്ത്യയില്‍ ഉത്സാഹികളായ വിദ്യാര്‍ത്ഥികളെ താലിബാന്‍ എന്ന് വിളിക്കാറുണ്ടെന്നും ജിഗ്ഗി പറഞ്ഞു. ഈ സാഹചര്യത്തിലാണ് ബിലാലിനോട് തമാശയായി ഇങ്ങനെ പറഞ്ഞത്. ആരുടെയെങ്കിലും മനോവികാരം വ്രണപ്പെട്ടിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു. ജിഗ്ഗി വ്യക്തമാക്കി.

വീഡിയോ എഡിറ്റ് ചെയ്തതാണെന്ന് കരുതുന്നില്ല. അത്യുത്സാഹം എന്ന അര്‍ത്ഥത്തില്‍ ഇന്ത്യയില്‍ സാധാരണഗതിയില്‍ താലിബാന്‍ എന്ന വാക്ക് ഉപയോഗിക്കാറില്ലെന്നും വിദ്യാര്‍ത്ഥി യൂണിയന്‍ വ്യക്തമാക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍