UPDATES

ട്രെന്‍ഡിങ്ങ്

“പിഡിപി എംപിമാര്‍ ഭരണഘടന കീറി, പക്ഷേ ബിജെപി ഭരണഘടനയെ കൊന്നു”: ഗുലാം നബി ആസാദ്

‘എംപിമാരുടെ നടപടി ശിക്ഷാര്‍ഹമാണ്. ഞങ്ങള്‍ ഇന്ത്യന്‍ ഭരണഘടനയോടൊപ്പമാണ്. പക്ഷേ ഇന്ന് ബിജെപി ഭരണഘടനയെ കൊല ചെയ്തു.’ എന്നായിരുന്നു ഗുലാം നബി ആസാദ് പ്രതികരിച്ചത്.

ജമ്മു കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടിയില്‍ രാജ്യസഭ കലുഷിതമായിരിക്കുകയാണ്. ഇതിനിടയില്‍ രാജ്യസഭയില്‍ പിഡിപി അംഗങ്ങള്‍ ഇന്ത്യന്‍ ഭരണഘടന വലിച്ചു കീറി. പിഡിപി എംപിമാരായ നസീര്‍ അഹമ്മദ് ലോവിയും എംഎം ഫയാസുമാണ് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടിയില്‍ പ്രതിഷേധിച്ച് ഭരണഘടന കീറിയത്. ഇരുവരെയും ഉടന്‍ തന്നെ സ്പീക്കര്‍ പുറത്താക്കുകയും ചെയ്തു. എംഎം ഫയാസ് തന്റെ കുര്‍ത്ത വലിച്ച് കീറി പ്രതിഷേധ മുദ്രാവാക്യം വിളിച്ചാണ് പുറത്തേക്ക് എത്തിയത്.

ഇതേ തുടര്‍ന്ന് പിഡിപി എംപിമാരുടെ നടപടിയെ അപലപിച്ച് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് രംഗത്തെത്തി. ‘എംപിമാരുടെ നടപടി ശിക്ഷാര്‍ഹമാണ്. ഞങ്ങള്‍ ഇന്ത്യന്‍ ഭരണഘടനയോടൊപ്പമാണ്. പക്ഷേ ഇന്ന് ബിജെപി ഭരണഘടനയെ കൊല ചെയ്തു.’ എന്നായിരുന്നു ഗുലാം നബി ആസാദ് പ്രതികരിച്ചത്.

ജനാധിപത്യത്തിലെ കറുത്ത ദിനമാണെന്നും വിഭജനം തള്ളി ഇന്ത്യയുടെ കൂടെ നിന്നത് അബദ്ധമായിയെന്നും ജമ്മുകശ്മീരിന്റെ മുന്‍ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹബൂബ മുഫ്തി ട്വിറ്ററിലൂടെ പ്രതികരിച്ചു. രാജ്യത്ത് ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നും മെഹബൂബ മുഫ്തി കൂട്ടിച്ചേര്‍ത്തിരുന്നു. രാഷ്ട്രപതിയുടെ അധികാരം ഉപയോഗിച്ചായിരുന്നു ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത്. ആര്‍ട്ടിക്കിള്‍ 370 നദ്ദാക്കുന്നത് സംബന്ധിച്ച് നിയമമന്ത്രാലയത്തിന്റെ വിജ്ഞാപനവും വന്നു.

Read: ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടി: രാജ്യസഭയില്‍ ഭരണഘടന വലിച്ചു കീറിയെറിഞ്ഞ് പിഡിപി അംഗങ്ങള്‍ 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍