UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വീരേന്ദ്ര കുമാറിന്റെ ജനതാദള്‍ ജെഡിഎസില്‍ ലയിക്കുന്നു

ജനതാദളുകള്‍ ഒന്നിക്കണമെന്ന് ഇടത് മുന്നണി നേതൃത്വവും നിര്‍ദ്ദേശിച്ചിരുന്നു

വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള ലോക് താന്ത്രിക് ജനതാദള്‍ ഘടകം ജനതാദള്‍ സെക്യുലറില്‍ ലയിക്കുന്നു. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം ലയനം നടക്കുമെന്നാണ് വിവരം. ആര്‍ജെഡിയുമായി സഹകരിക്കാന്‍ തീരുമാനിച്ച ദേശീയ നേതൃത്വവുമായുള്ള ബന്ധം എല്‍ജെഡി സംസ്ഥാന ഘടകം ഏതാണ്ട് ഉപേക്ഷിച്ച മട്ടാണ്.

ജനതാദളുകള്‍ ഒന്നിക്കണമെന്ന് ഇടത് മുന്നണി നേതൃത്വവും നിര്‍ദ്ദേശിച്ചിരുന്നു. ജനതാദള്‍ എസ് നേതാവ് കെ കൃഷ്ണന്‍കുട്ടിയും ലോക് താന്ത്രിക് സംസ്ഥാന അധ്യക്ഷന്‍ ശ്രേയാംസ് കുമാറും തമ്മില്‍ ഇതിനകം നിരവധി അനൗപചാരിക ചര്‍ച്ചകള്‍ നടന്നു കഴിഞ്ഞു. 2009 മുതല്‍ യുഡിഎഫിന്റെ ഭാഗമായി പ്രവര്‍ത്തിച്ചു വരുന്ന വീരനും കൂട്ടരും കഴിഞ്ഞ വര്‍ഷമാണ് യുഡിഎഫ് വിട്ടത്. മുന്നണി മാറ്റത്തിനെതിരെ കോഴിക്കോട് ജില്ലാ അധ്യക്ഷന്‍ മനയത്ത് ചന്ദ്രന്‍ അടക്കമുള്ള ഒരു വിഭാഗം നേതാക്കള്‍ കലാപക്കൊടി ഉയര്‍ത്തിയിരുന്നു. ഇപ്പോള്‍ ജനതാദളിലേക്ക് മടങ്ങിപ്പോകാനുള്ള തീരുമാനത്തിന് പിന്നിലും മനയത്ത് ചന്ദ്രന്‍ അടക്കമുള്ള നേതാക്കളുടെ സമ്മര്‍ദ്ദമുണ്ട്.

ജനതാദള്‍ എസിലേക്ക് മടങ്ങിയില്ലെങ്കില്‍ പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടാകുമെന്ന് ഇവര്‍ നേതൃത്വത്തെ അറിയിച്ചതായാണ് സൂചന. ബിഹാറില്‍ ആര്‍ജെഡി ചിഹ്നത്തില്‍ ദേശീയ നേതാവ് ശരത് യാദവ് മത്സരിക്കുന്നതും സംസ്ഥാന നേതൃത്വത്തിന് അതൃപ്തിയുണ്ടാക്കി. കോണ്‍ഗ്രസുമായി സഖ്യത്തിലുള്ള ആര്‍ജെഡിയുമായി തെരഞ്ഞെടുപ്പിന് ശേഷം ലയിക്കാനാണ് ശരത് യാദവിന്റെ നീക്കം. ഇത് ഇടത് മുന്നണിയിലുള്ള എല്‍ജെഡി സംസ്ഥാന ഘടകത്തെയും പ്രതിരോധത്തിലാക്കുന്നു. എല്‍ജെഡി നേതാക്കള്‍ തിരിച്ചെത്തുന്നതില്‍ എതിര്‍പ്പുന്നയിക്കുന്ന മാത്യു ടി തോമസിനെയും കൂട്ടരെയും കെ കൃഷ്ണന്‍കുട്ടി ലയന ചര്‍ച്ചകളില്‍ പങ്കെടുപ്പിക്കുന്നില്ല.

read more:വായ്പ തീർക്കാൻ വിഷു ബംബര്‍ പൂജയ്ക്ക് വെച്ച് ചന്ദ്രനും കൃഷ്ണമ്മയും, ലേഖ എതിര്‍ത്തു; ജപ്തി ഭീഷണിയും മന്ത്രവാദവും നെയ്യാറ്റിന്‍കരയില്‍ രണ്ടു ജീവനെടുത്തത് ഇങ്ങനെയാണ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍