UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശ്രീറാം വെങ്കിട്ടരാമനെ പൂട്ടിയതോ?; പോലീസിനെ വിമര്‍ശിച്ച് സിപിഐ മുഖപത്രം

മാധ്യമപ്രവര്‍ത്തകന്റെ മരണത്തില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ രക്ഷിക്കാനാണ് പോലീസ് ശ്രമിച്ചതെന്നാണ് മുഖ്യ ആരോപണം

ശ്രീറാം വെങ്കിട്ടരാമനെതിരായ കേസില്‍ പോലീസിനെതിരെ രൂക്ഷ വിമര്‍ഷനവുമായി സിപിഐ മുഖപത്രം. പോലീസ് തുടര്‍ച്ചയായി സര്‍ക്കാരിന് നാണക്കേടുണ്ടാക്കുന്നു. എല്‍ഡിഎഫിന്റെ പോലീസ് നയം ഇതല്ലെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

മാധ്യമപ്രവര്‍ത്തകന്റെ മരണത്തില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ രക്ഷിക്കാനാണ് പോലീസ് ശ്രമിച്ചതെന്നാണ് മുഖ്യ ആരോപണം. നെടുങ്കണ്ടം പോലീസ് കസ്റ്റഡി മരണവും കൊച്ചിയിലെ ലാത്തി ചാര്‍ജ്ജും മുന്നണിയ്ക്ക് നാണക്കേടുണ്ടാക്കിയെന്നും സിപിഐ മുഖപത്രം കുറ്റപ്പെടുത്തുന്നു. അര്‍ദ്ധരാത്രി ഒരു പെണ്‍കുട്ടിയുമായി സഞ്ചരിച്ച് അതും മദ്യപിച്ച് അപകടമുണ്ടാക്കിയ ആളെ തങ്ങള്‍ക്ക് ന്യായീകരിക്കാനാകില്ലെന്നാണ് സിപിഐ നേതാവ് പന്യന്‍ രവീന്ദ്രന് ഇതേക്കുറിച്ച് പറയാനുള്ളത്.

അതേസമയം എഡിറ്റോറിയലില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലുള്ള വ്യതിയാനമില്ലെന്നാണ് ജനയുഗം എഡിറ്റര്‍ രാജാജി മാത്യു തോമസ് അറിയിച്ചത്. മദ്യപിച്ച് വാഹനമോടിച്ച ആളെ ഒരു വിധത്തിലും ഞങ്ങള്‍ ന്യായീകരിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

read more: രക്തപരിശോധനയ്ക്ക് എന്തുകൊണ്ട് വിസമ്മതിച്ചു? ശ്രീറാം വെങ്കിട്ടരാമന്‍ പറഞ്ഞ ന്യായങ്ങള്‍ പുറത്ത്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍