UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജെഡിയു ഇടതുപക്ഷത്തേക്ക്: രാജിക്കൊരുങ്ങി വീരന്‍

യുഡിഎഫിന്റെ ഭാഗമായി ജെഡിയുവിന് ലഭിച്ച എംപി സ്ഥാനമാണ് വീരേന്ദ്രകുമാര്‍ രാജിവയ്ക്കുന്നത്

ജെഡിയു-ജെഡിഎസ് ലയന അഭ്യൂഹങ്ങള്‍ ശക്തമാക്കി വീരേന്ദ്രകുമാര്‍. ഇടതുമുന്നണിയില്‍ ചേരാന്‍ എംപി വീരേന്ദ്രകുമാര്‍ എംപിയുടെ നേതൃത്വത്തില്‍ ജെഡിയു ഒരുക്കം തുടങ്ങിയതായാണ് സൂചനകള്‍.

ഇതിന്റെ ഭാഗമായി വീരേന്ദ്രകുമാര്‍ രാജ്യസഭ എംപി സ്ഥാനം രാജിവയ്ക്കും. യുഡിഎഫിന്റെ ഭാഗമായി ജെഡിയുവിന് ലഭിച്ച എംപി സ്ഥാനമാണ് വീരന്‍ രാജിവയ്ക്കുന്നത്. വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിലെ സീറ്റ് ധാരണയ്ക്കായി സിപിഎം-ജെഡിഎസ് ചര്‍ച്ച ഉടന്‍ നടക്കുമെന്നാണ് അറിയുന്നത്.

ലയനത്തിന്റെയും ദേശീയ രാഷ്ട്രീയത്തിലെ ചേരിമാറ്റത്തിന്റെയും അടിസ്ഥാനത്തിലാണ് വീരേന്ദ്രകുമാര്‍ രാജിവയ്ക്കുക. അതേസമയം കേന്ദ്രത്തില്‍ ബിജെപിയ്‌ക്കൊപ്പം ചേര്‍ന്ന നിതീഷ് കുമാറിന്റെ എംപിയായി തുടരാന്‍ താല്‍പര്യമില്ലാത്തതിനാലാണ് രാജിയെന്ന് വീരേന്ദ്രകുമാര്‍ വ്യക്തമാക്കി. രാജി സാങ്കേതികം മാത്രമാണെന്നും വീരേന്ദ്രകുമാര്‍ പറയുന്നു.

ജെഡിഎസ് നേതാക്കളായ കൃഷ്ണന്‍കുട്ടി, സികെ നാണു എന്നിവരുമായും താന്‍ ഇക്കാര്യം ചര്‍ച്ച ചെയ്തു കഴിഞ്ഞു. മന്ത്രി മാത്യു ടി തോമസിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞിട്ടില്ല. തങ്ങളുമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ അവര്‍ തയ്യാറാണെന്ന് അറിയിച്ചതായും വീരേന്ദ്രകുമാര്‍ അറിയിച്ചു. അതേസമയം എല്‍ഡിഎഫിലേക്ക് പോകുന്ന കാര്യം പാര്‍ട്ടി ചര്‍ച്ച ചെയ്തിട്ടില്ലെന്നാണ് വീരേന്ദ്രകുമാര്‍ പറയുന്നത്. ജെഡിഎസുമായി ലയിച്ചാല്‍ ജെഡിയുവിന് ഇടതുമുന്നണി പ്രവേശനവും സാധ്യമാകും. നേരത്തെ ഇടതുമുന്നണിയിലായിരുന്ന വീരേന്ദ്രകുമാര്‍ വിഭാഗം ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സീറ്റി നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്നാണ് എല്‍ഡിഎഫുമായി കലഹിച്ച് യുഡിഎഫിലെത്തിയത്.

വീരേന്ദ്ര കുമാര്‍ വലിയ മൗനത്തിലാണ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍