UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മോഹനനും തയ്യാര്‍; ജെഡിയുവിന് എല്‍ഡിഎഫിലേക്കുള്ള വാതില്‍ തുറക്കുന്നു

തീരുമാനത്തില്‍ പ്രതിഷേധിച്ച് പാലക്കാട് നിന്നുള്ള സംസ്ഥാന സെക്രട്ടറി ജോണ്‍ ജോണ്‍ രാജിവച്ച് ഇറങ്ങിപ്പോയി

എല്‍ഡിഎഫില്‍ ചേരാന്‍ താല്‍പര്യമുണ്ടെന്ന് ജെഡിയു വ്യക്തമാക്കി. മുമ്പ് എല്‍ഡിഎഫില്‍ ചേരുന്നതില്‍ ഇടഞ്ഞു നിന്നിരുന്ന കെപി മോഹനനും നിലപാട് മാറ്റിയതോടെയാണ് ഇത് സംബന്ധിച്ച അന്തിമ തീരുമാനം ഇന്ന് ചേര്‍ന്ന ഭാരവാഹി യോഗത്തില്‍ എടുക്കാന്‍ സാധിച്ചത്.

ജെഡിയു യോഗത്തിന് പിന്നാലെ ശ്രേയാംസ്‌കുമാര്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വനുമായും കൂടിക്കാഴ്ച നടത്തി. ജെഡിയു-എല്‍ഡിഎഫ് യോഗവും തുടരുകയാണ്. രണ്ട് ദിവസം നീളുന്ന നേൃതൃയോഗത്തിലെ ആദ്യ സംസ്ഥാന ഭാരവാഹി യോഗത്തിലാണ് എല്‍ഡിഎഫ് പ്രവേശനത്തിന്റെ സൂചനകള്‍ പുറത്തുവന്നത്. അതേസമയം തീരുമാനത്തില്‍ പ്രതിഷേധിച്ച് പാലക്കാട് നിന്നുള്ള സംസ്ഥാന സെക്രട്ടറി ജോണ്‍ ജോണ്‍ രാജിവച്ച് ഇറങ്ങിപ്പോയി.

എല്‍ഡിഎഫുമായുള്ള ജെഡിയുവിന്റെ ചര്‍ച്ചകളും ഇന്ന് തുടങ്ങിയിട്ടുണ്ട്. ഇതിന്റെ മുന്നോടിയായായിരുന്നു ശ്രേയാംസ്‌കുമാര്‍ വൈക്കം വിശ്വനെയും കോടിയേരിയെയും സന്ദര്‍ശിച്ചത്. അതേസമയം ജെഡിയുവിന് മുന്നില്‍ വാതിലടയ്ക്കില്ലെന്നാണ് കോടിയേരി അറിയിച്ചത്. സീറ്റ് ഉള്‍പ്പെടെ ഒരു ഉപാധികളും ജെഡിയു മുന്നോട്ട് വച്ചിട്ടില്ല. പ്രായോഗിക സമീപനം ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും കോടിയേരി വ്യക്തമാക്കിയിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍