UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഭര്‍ത്താവിനെ തേടി നാട്ടിലെത്തിയ യുവതിയെയും മകനെയും മര്‍ദിച്ചതായി പരാതി

യുവതിയുടെ നീക്കത്തില്‍ ദുരൂഹതയുണ്ടെന്നും മൊഴിയെടുക്കാനെത്തിയ തങ്ങളോട് സഹകരിച്ചില്ലെന്നും പോലീസ്‌

ഉത്തരേന്ത്യയില്‍ നിന്ന് ഭര്‍ത്താവുപേക്ഷിച്ചതിനെ തുടര്‍ന്ന് നാട്ടിലെത്തി എറണാകുളം ഐരാപുരത്തെ ഭര്‍ത്തൃഗൃഹത്തിന്റെ ടെറസില്‍ അഭയം തേടിയ ജെബീന്‍ ഷെയ്ക്കിനും മകനും നേരെ ആക്രമണമുണ്ടായതായി പരാതി. വ്യാഴാഴ്ച വൈകുന്നേരം അഞ്ചോടെ വീട്ടിലെത്തിയ ഭര്‍ത്തൃപിതാവ് കുരുവിള തങ്ങളുടെ സാധനങ്ങള്‍ നശിപ്പിക്കുകയും മര്‍ദിക്കുകയും ചെയ്തതായാണ് യുവതി നാട്ടുകാരോട് പറഞ്ഞത്.

ആക്രമണത്തില്‍ വലതു കൈയ്ക്ക് പരുക്കേറ്റതായും കോട്ടയം മെഡിക്കല്‍ കോളജിലെ ന്യൂറോ വിഭാഗത്തില്‍ ചികിത്സ തേടിയതായും ജെബീന്‍ പറഞ്ഞു. സംഭവത്തില്‍ പോലീസ് ഇതേവരെ കേസെടുത്തിട്ടില്ലെന്നും ഇവര്‍ പറഞ്ഞു. അതേസമയം യുവതിയുടെ നീക്കത്തില്‍ ദുരൂഹതയുണ്ടെന്നും സംഭവത്തെ തുടര്‍ന്ന് മൊഴിയെടുക്കാനെത്തിയ പോലീസിനോട് സഹകരിച്ചില്ലെന്ന് കുന്നത്തുനാട് പോലീസ് പറഞ്ഞു. ജെബീനും മകനും താമസിക്കാന്‍ പോലീസും പഞ്ചായത്തും ഇടപെട്ട് മറ്റൊരു സ്ഥലം ഏര്‍പ്പാടാക്കിയെങ്കിലും ഇവര്‍ അവിടെ താമസിക്കാന്‍ കൂട്ടാക്കിയില്ലെന്നും പോലീസ് പറഞ്ഞു. ജെബീനും മകനും ഭര്‍ത്താവിനെ അന്വേഷിച്ച് നാട്ടിലെത്തിയിട്ട് ഒരു മാസത്തിലേറെയാകുന്നു. ഭര്‍ത്താവിനെ തേടി നാട്ടിലെ ഭര്‍ത്തൃഗൃഹരത്തിലെത്തിയെങ്കിലും ഭര്‍ത്തൃപിതാവ് കുരുവിളയും ഭാര്യയും വീട് പൂട്ടി ഇറങ്ങുകയായിരുന്നു. തുടര്‍ന്നാണ് ഇവര്‍ ടെറസില്‍ അഭയം തേടിയത്.

പഞ്ചായത്തും, വനിതാ കമ്മീഷനും, സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും ഇടപെട്ടാണ് ഇവര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി കൊടുത്തത്. അതേസമയം തങ്ങളുടെ വീട്ടില്‍ ജെബീനും മകനും അതിക്രമിച്ചു കയറിയെന്ന് കാണിച്ച് അനില്‍ കുരുവിളയുടെ മാതാപിതാക്കള്‍ പരാതി നല്കിയിട്ടുണ്ട്.

ഒരുമാസമായി എറണാകുളത്തെ ഒരു വീടിന്റെ ടെറസില്‍ കഴിയുകയാണ് യുപിക്കാരായ ഈ അമ്മയും മകനും; നീതിക്ക് വേണ്ടി

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍