UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജസ്‌നയുടെ തിരോധാനം: വ്യക്തമായ തെളിവുകളില്ലെന്ന് സര്‍ക്കാര്‍

ഷോണ്‍ ജോര്‍ജ്ജ് നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലാണ് സര്‍ക്കാരിന്റെ വിശദീകരണം

ജസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് വ്യക്തമായ സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഷോണ്‍ ജോര്‍ജ്ജ് നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലാണ് സര്‍ക്കാരിന്റെ വിശദീകരണം. അന്വേഷണം പുരോഗമിക്കുകയാണെന്നും എന്നാല്‍ ഇതുവരെ വ്യക്തമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.

ഈ കേസുമായി ബന്ധപ്പെട്ട് ഇതുവരെ 250 പേരെ ചോദ്യം ചെയ്തിട്ടുണ്ട്. 130ലേറെ പേരുടെ മൊഴി രേഖപ്പെടുത്തുകയും ഒരു ലക്ഷത്തോളം ഫോണ്‍ രേഖകള്‍ പരിശോധിക്കുകയും ചെയ്തിട്ടുണ്ട്. സാധ്യമായ എല്ലാ വിവരങ്ങളും പരിശോധിച്ചു. ജസ്‌നയെ സംസ്ഥാനത്തിന് പുറത്തു കണ്ടതായ വിവരങ്ങളും പരിശോധിച്ചിരുന്നു. എന്നാല്‍ അതില്‍ പലതും അടിസ്ഥാനരഹിതമാണെന്ന് തെളിഞ്ഞു. ഇപ്പോഴും തിരച്ചില്‍ തുടരുന്നതായും അന്വേഷണസംഘം കോടതിയെ അറിയിച്ചു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍