UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജിഗ്നേഷ് മേവാനിയ്ക്ക് തിളക്കമേറിയ വിജയം

കോണ്‍ഗ്രസിന്റെയും ആംആദ്മി പാര്‍ട്ടിയുടെയും പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിരുന്നു മേവാനി

ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ജിഗ്നേഷ് മേവാനിയ്ക്ക് തിളക്കമേറിയ വിജയം. വോട്ടെണ്ണലിന്റെ ആദ്യഘട്ടം മുതല്‍ മുന്നിട്ടുനിന്ന മേവാനി 21,042 വോട്ടുകളുടെ ലീഡിനാണ് വിജയിച്ചത്. ബിജെപിയുടെ ചക്രവര്‍ത്തി ഹര്‍ഘഭായിയെയാണ് രണ്ടാം സ്ഥാനത്താക്കിയത്. മേവാനി 63,471 വോട്ടുകള്‍ നേടിയപ്പോള്‍ ഹര്‍ഘഭായ് 42,429 വോട്ടുകളില്‍ ഒതുങ്ങി. ഇവര്‍ക്ക് ശേഷം ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടിയത് നോട്ടയാണ്.

പട്ടികജാതി സംവരണ മണ്ഡലമായ വദ്ഗാമിലാണ് മേവാനി മത്സരിച്ചത്. കോണ്‍ഗ്രസിന്റെയും ആംആദ്മി പാര്‍ട്ടിയുടെയും പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിരുന്നു മേവാനി. 2012ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മണിലാല്‍ വഗേല വിജയിച്ച ഈ മണ്ഡലത്തില്‍ ഇക്കുറി അവര്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നില്ല.

ബിജെപിയ്‌ക്കെതിരെ ശക്തമായ പ്രതിപക്ഷമുണ്ടാക്കാനുള്ള സീറ്റുകള്‍ നേടിയിരിക്കുന്ന കോണ്‍ഗ്രസിന് മേവാനിയുടെ വിജയം കരുത്തു പകരുന്നതാണ്. രധ്‌നാപുര്‍ മണ്ഡലത്തില്‍ ജയിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അല്‍പേഷ് താക്കൂറിന്റെ വിജയം കൂടിയാകുമ്പോള്‍ പ്രതിപക്ഷത്തിന് യുവത്വത്തിന്റെ ബലം ഏറുന്നു. കേന്ദ്രത്തിലെയും ഗുജറാത്തിലെയും ബിജെപി സര്‍ക്കാരിന്റെ ഫാസിസ്റ്റ് നയങ്ങള്‍ക്കെതിരെ തുടര്‍ച്ചയായി ശബ്ദമുയര്‍ത്തുന്ന മേവാനി സഭയില്‍ പ്രതിപക്ഷത്തിന്റെ ഉറച്ച ശബ്ദമായി തീരും എന്ന് ഉറപ്പാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍