UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജിഷയുടെ അച്ഛന്‍ പാപ്പുവിന് പണം കൊടുത്തത് അംബേദ്കര്‍ ചാരിറ്റബിള്‍ സൊസൈറ്റി

അശമന്നൂര്‍ പഞ്ചായത്തിലെ മുന്‍ പ്രസിഡന്റ് എംഎന്‍ സരോജിനിയമ്മയാണ് അക്കൗണ്ടിലെ നോമിനി

പെരുമ്പാവൂരില്‍ ക്രൂരമായി കൊലപ്പെട്ട ദലിത് നിയമവിദ്യാര്‍ത്ഥി ജിഷയുടെ അച്ഛന്‍ പാപ്പു മരിക്കുമ്പോള്‍ അക്കൗണ്ടിലുണ്ടായിരുന്ന ലക്ഷക്കണക്കിന് രൂപ നല്‍കിയത് അംബേദ്കര്‍ ചാരിറ്റബിള്‍ സൊസൈറ്റി. ജിഷയുടെ മരണത്തെ തുടര്‍ന്ന് സര്‍ക്കാര്‍ ജിഷയുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കുകയും വീട് നിര്‍മ്മിച്ച് നല്‍കുകയും ചെയ്തിരുന്നെങ്കിലും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച് പോയ പാപ്പുവിന് ഇതില്‍ നിന്നും ഒന്നും ലഭിച്ചിരുന്നില്ല.

ഇതേതുടര്‍ന്ന് കടുത്ത ദാരിദ്ര്യത്തിലും രോഗാവസ്ഥയിലുമായിരുന്നു പാപ്പു കഴിഞ്ഞിരുന്നത്. അതിനാലാണ് അംബേദ്കര്‍ ചാരിറ്റബിള്‍ സൊസൈറ്റി ഇദ്ദേഹത്തിന് ധനസഹായം നല്‍കിയത്. കഴിഞ്ഞ മാര്‍ച്ചിലാണ് അഞ്ച് ലക്ഷം രൂപ ധനസഹായമായി നല്‍കിയത്. പാസ്ബുക്കിലെ അവസാനത്തെ അപ്‌ഡേറ്റ് അനുസരിച്ച് 4.5 ലക്ഷം രൂപ ബാങ്ക് അക്കൗണ്ടിലുണ്ടെന്നും മൂവായിരം രൂപ കൈവശമുണ്ടായിരുന്ന ബാഗില്‍ നിന്നും ലഭിച്ചുവെന്നുമാണ് പോലീസ് ആദ്യം പറഞ്ഞത്. എന്നാല്‍ പാപ്പുവിന് അക്കൗണ്ടുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഓടക്കാലി ശാഖയുമായി ബന്ധപ്പെട്ടപ്പോള്‍ 3.42 ലക്ഷം രൂപയാണ് അക്കൗണ്ടില്‍ ബാക്കിയുള്ളതെന്ന് പോലീസ് കണ്ടെത്തി.

ദാരിദ്ര്യം പറഞ്ഞത് വെറുതെയോ? ജിഷയുടെ അച്ഛന്‍ പാപ്പുവിന്റെ അക്കൗണ്ടിലുണ്ടായിരുന്നത് ലക്ഷങ്ങളെന്ന് പോലീസ്

അശമന്നൂര്‍ പഞ്ചായത്തിലെ മുന്‍ പ്രസിഡന്റ് എംഎന്‍ സരോജിനിയമ്മയാണ് അക്കൗണ്ടിലെ നോമിനി. പാപ്പുവിന് സരോജിനിയമ്മയുടെ കുടുംബവുമായി ഏറെ അടുപ്പമാണുണ്ടായിരുന്നത്. കഴിഞ്ഞ ദിവസം ചെറുകുന്നത്തെ വീടിന് സമീപത്തെ വെസ്റ്റേണ്‍ ഫാമിന് സമീപത്തുള്ള റോഡരികിലാണ് പാപ്പുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം ഇന്നലെ സംസ്‌കരിച്ചു. മകള്‍ ദീപ അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു.

ജിഷ വധക്കേസിലെ യഥാര്‍ത്ഥ പ്രതി പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടെന്ന് വെളിപ്പെടുത്തല്‍

ജിഷയെ മാത്രമല്ല, പാപ്പുവിനെയും കൊന്നത് നമ്മളാണ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍