UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മാന്‍വേട്ട; സല്‍മാന്‍ ഖാന്റെ വിധി ഇന്നറിയാം

സെയ്ഫ് അലി ഖാന്‍, തബു, സൊനാലി ബേന്ദ്ര എന്നിവരുടെയും വിധി ഇന്നു പ്രസ്താവിക്കും

കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്ന കേസില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ വിധി ഇന്നു പറയും. സെയ്ഫ് അലി ഖാന്‍, തബു, സൊനാലി ബേന്ദ്ര നീലം കോത്താരി എന്നീ കൂട്ടുപ്രതികളുടെയും വിധി ഇന്നു പറയും. രാജസ്ഥാനിലെ ജോധ്പൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്്‌ട്രേറ്റ് കോടതിയിലാണ് വിധി പ്രഖ്യാപനം ഉണ്ടാവുക. കേസിന്റെ വാദം മാര്‍ച്ച് 28 ന് പൂര്‍ത്തിയായിരുന്നു.

1998 ഒക്ടോബര്‍ ഒന്നിനാണ് ‘ഹം സാത്ത് സാത്ത് ഹൈ’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായി ജോധ്പൂരില്‍ എത്തിയ സല്‍മാനും സംഘവും നഗരത്തിനടുത്തുള്ള കന്‍കനി ഗ്രാമത്തിലെ ഭഗോഡ കി ധാനിയില്‍ വച്ച രാത്രി യാത്രയ്ക്കിടയില്‍ കൃഷ്ണമൃഗത്തെ വേടയാടി കൊന്നത്. സല്‍മാന്‍ ആയിരുന്നു രണ്ടു മാനുകളെ വെടിവച്ചു കൊന്നത്. താരങ്ങള്‍ക്കെതിരേ വന്യജീവി സംരക്ഷണ നിയമം ലംഘിച്ചു മാനുകളെ കൊന്നതിനാണ് സല്‍മാനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത്. പരമാവധി ആറു വര്‍ഷമാണ് ഈ കേസില്‍ ശിക്ഷ. ഇതേ കേസില്‍ 2007 ല്‍ സല്‍മാന്‍ അഞ്ചുവര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ടിരുന്നെങ്കിലും ജാമ്യം ലഭിച്ചിരുന്നു.

വിധി പ്രഖ്യാപനം കേള്‍ക്കുന്നതിനായി ഇന്നലെ തന്നെ സല്‍മാന്‍ ജോധ്പൂരില്‍ എത്തിയിരുന്നു. താരം ഇന്നു കോടതിയിലും എത്തുമെന്നാണ് അറിയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍