UPDATES

രണ്ടില വേണം; ജോസ് കെ മാണി വിഭാഗം തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചു; സ്റ്റിയറിംഗ് കമ്മിറ്റി ആവശ്യപ്പെട്ടിട്ട് കാര്യമില്ലെന്ന് ടിക്കാറാം മീണ

ജോസ് ടോമിന് രണ്ടില ചിഹ്നം തന്നെ ലഭിക്കണമെങ്കില്‍ പിജെ ജോസഫിന്റെ കത്ത് തെരഞ്ഞെടുപ്പ് കമ്മിഷന് ലഭിക്കണം

പാലായില്‍ രണ്ടില ചിഹ്നം തന്നെ വേണമെന്ന് ആവശ്യപ്പെട്ട് ജോസ് കെ മാണി വിഭാഗം തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചു. എന്നാല്‍ നിലവില്‍ പി ജെ ജോസഫിന്റെ നിലപാടാണ് നിര്‍ണായകമെന്ന് ടിക്കാറാം മീണ മറുപടി നല്‍കി. പാര്‍ട്ടി സ്റ്റിയറിംഗ് കമ്മിറ്റിയാണ് സ്ഥാനാര്‍ത്ഥിയെ നിര്‍ണയിച്ചതെന്നും ജോസ് കെ മാണി വിഭാഗം തെരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചു.

അതേസമയം രണ്ടില ചിഹ്നം കിട്ടാന്‍ സ്റ്റിയറിംഗ് കമ്മിറ്റി ആവശ്യപ്പെട്ടിട്ട് മാത്രം കാര്യമില്ലെന്നാണ് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ മാധ്യമങ്ങളോട് പ്രതികരിച്ചത്. പാലാ ഉപതെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ജോസ് ടോമിന് രണ്ടില ചിഹ്നം തന്നെ ലഭിക്കണമെങ്കില്‍ പിജെ ജോസഫിന്റെ കത്ത് തെരഞ്ഞെടുപ്പ് കമ്മിഷന് ലഭിക്കണം. പി ജെ ജോസഫും ജോസ് കെ മാണിയും ചിഹ്നത്തെക്കുറിച്ച് യോജിപ്പിലെത്തിയെങ്കില്‍ ജോസ് ടോമിന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കേണ്ടി വരും.

കേരള കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്‍മാന്‍ പി ജെ ജോസഫ് പാലായിലെ സ്ഥാനാര്‍ത്ഥിക്ക് രണ്ടില ചിഹ്നം നല്‍കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് കത്ത് നല്‍കണം. ഇല്ലെങ്കില്‍ ജോസ് ടോം പുലിക്കുന്നേല്‍ മറ്റേതെങ്കിലും ചിഹ്നത്തില്‍ യുഡിഎഫ് സ്വതന്ത്രനായി മത്സരിക്കേണ്ടി വരും. പിജെ ജോസഫിനോടും ജോസ് കെ മാണിയോടും നിലപാട് വ്യക്തമാക്കാന്‍ കമ്മിഷന്‍ ആവശ്യപ്പെട്ടിട്ടും മറുപടി ലഭിച്ചിട്ടില്ലെന്നും മീണ വ്യക്തമാക്കി.

also read:ദോശ ചുട്ട് മേയര്‍ പ്രശാന്ത്; ഈ തട്ടുകടയില്‍ നിന്നും നിങ്ങള്‍ കഴിച്ചാല്‍ ആ പണം ദുരിതാശ്വാസ നിധിയിലെത്തും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍