UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പ്രക്ഷോഭം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ മാധ്യമ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

തുടര്‍ച്ചയായി രണ്ടാം ദിവസവും തുടരുന്ന കലാപത്തില്‍ നിരവധി പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്

ത്രിപുരയില്‍ ഒരു ഗോത്രവിഭാഗത്തിന് പ്രത്യേക സംസ്ഥാനം വേണമെന്ന് ആവശ്യപ്പെട്ട് ഇന്‍ഡിജിനിയസ് പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുര(ഐപിഎഫ്ടി) നടത്തുന്ന പ്രക്ഷോഭത്തിനിടെ മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. തിപ്രലാന്‍ഡ് എന്ന സംസ്ഥാനത്തിനായി ഇവര്‍ നടത്തിയ റോഡ് ഉപരോധം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ശന്തനു ഭൗമിക് എന്ന ടെലിവിഷന്‍ ജേണലിസ്റ്റ് ആണ് കൊല്ലപ്പെട്ടത്. മൂര്‍ച്ചയേറിയ ആയുധം കൊണ്ട് ആക്രമികള്‍ 27കാരനായ ഭൗമികിന്റെ കഴുത്തറുക്കുകയായിരുന്നു.

അഗര്‍ത്തലയില്‍ നിന്നും 25 കിലോമീറ്റര്‍ അകലെയുള്ള മാന്‍ഡ്വിയിലാണ് സംഭവം. ഖോവൈ, തെലിയമുറ, ജിറാനിയ എന്നീ മേഖലകളില്‍ ഐപിഎഫ്ടി പ്രവര്‍ത്തകരും സിപിഎം പ്രവര്‍ത്തകരും തമ്മിലുള്ള ഏറ്റുമുട്ടല്‍ പതിവായിരിക്കുകയാണ്. ഇതിനിടെയിലാണ് പ്രദേശിക ചാനല്‍ റിപ്പോര്‍ട്ടറായ ഭൗമികിന്റെ കൊലപാതകം സംഭവിച്ചിരിക്കുന്നത്. തുടര്‍ച്ചയായി രണ്ടാം ദിവസവും തുടരുന്ന കലാപത്തില്‍ നിരവധി പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. വീടുകള്‍ക്കും പോലീസ് വാഹനങ്ങള്‍ക്കും അക്രമികള്‍ തീവച്ചു. പോലീസുകാര്‍ക്ക് നേരെയും അക്രമങ്ങളുണ്ടായിട്ടുണ്ട്.

മാന്‍ഡ്വിയില്‍ ഭൗമിക് ആക്രമിക്കപ്പെട്ടതിന് ശേഷം ഗുരുതരാവസ്ഥയിലാണ് പോലീസ് കണ്ടെത്തിയത്. പിന്നീട് ജിബിപി ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. ഇദ്ദേഹത്തിന്റെ തലയിലാണ് പരിക്കേറ്റത്.

കൊലയാളികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തകര്‍ ആശുപത്രിയിലേക്ക് പ്രകടനം നടത്തി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍