UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ത്രിപുരയില്‍ മറ്റൊരു ജേണലിസ്റ്റിന് കൂടി ദാരുണാന്ത്യം: സുദിപ് ദത്ത ഭൗമിക് കൊല്ലപ്പെട്ടത് ജവാന്റെ വെടിയേറ്റ്

ശന്തനു ഭൗമിക് എന്ന മാധ്യമപ്രവര്‍ത്തകന്‍ ആള്‍ക്കൂട്ടത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട് രണ്ട് മാസം തികയുന്നതിന് മുമ്പാണ് മറ്റൊരു കൊലപാതകം കൂടി നടന്നിരിക്കുന്നത്

ത്രിപുരയില്‍ മറ്റൊരു മാധ്യമപ്രവര്‍ത്തകന്‍ കൂടി കൊല്ലപ്പെട്ടു. ത്രിപുര സ്റ്റേറ്റ് റൈഫിള്‍സ് (ടിഎസ്ആര്‍) ജവാന്റെ വെടിയേറ്റാണ് സുദിപ് ദത്ത ഭൗമിക് എന്നയാള്‍ കൊല്ലപ്പെട്ടത്. അഗര്‍ത്തലയില്‍ നിന്നും 20 കിലോമീറ്റര്‍ അകലെ ആര്‍കെ നഗറില്‍ ആണ് സംഭവം.

ശന്തനു ഭൗമിക് എന്ന മാധ്യമപ്രവര്‍ത്തകന്‍ ആള്‍ക്കൂട്ടത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട് രണ്ട് മാസം തികയുന്നതിന് മുമ്പാണ് മറ്റൊരു കൊലപാതകം കൂടി നടന്നിരിക്കുന്നത്. ടിഎസ്ആര്‍ രണ്ട് ക്യാമ്പിലെ നന്ദ റീംഗ് എന്ന ഉദ്യോഗസ്ഥനാണ് സുദിപ് ദത്തയെ വെടിവച്ചത്. ടിആര്‍എസ് ആസ്ഥാനത്ത് വച്ച് ഇരുവരും തമ്മിലുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്നായിരുന്നു ആക്രമണം. അതേസമയം ജവാനെ വെടിവയ്ക്കാന്‍ പ്രേരിപ്പിച്ച ചേതോവികാരമെന്തെന്നത് പരിശോധിച്ച് വരികയാണെന്ന് ആര്‍കെ നഗല്‍ എസ് പി അഭിജിത് സപ്തര്‍ഷി അറിയിച്ചു. ജവാന്‍ പോലീസ് കസ്റ്റഡിയിലാണ്.

അഗര്‍ത്തലയിലെ പ്രധാനപ്പെട്ട ബംഗാളി ദിനപ്പത്രമായ സ്യന്ദന്‍ പത്രികയുടെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനാണ് സുദിപ് ദത്ത. ടിആര്‍എസ് രണ്ട് ക്യാമ്പില്‍ ഒരു കമാന്‍ഡന്റിനെ സന്ദര്‍ശിക്കാന്‍ മുന്‍കൂട്ടി അനുമതി തേടിയാണ് അദ്ദേഹം പോയതെന്ന് പത്രത്തിന്റെ എഡിറ്റര്‍ സുബല്‍ കുമാര്‍ ഡേയ് അറിയിച്ചു. സിപിഎം ഭരിക്കുന്ന ത്രിപുരയില്‍ ഓരോ ദിവസം ചെല്ലുന്തോറും ജനാധിപത്യം കൊല്ലപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന നേതൃത്വം പ്രതികരിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍