UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ട്രെയിന്‍ യാത്രയ്ക്കിടയില്‍ സഹയാത്രികയുടെ ജീവന്‍ രക്ഷിച്ച് ജോതിരാദിത്യ സിന്ധ്യ

റെയില്‍വേയ്‌ക്കെതിരേ കടുത്ത വിമര്‍ശനത്തിനും ഈ സംഭവം വഴിതെളിച്ചിരിക്കുകയാണ്

കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ജോതിരാദിത്യ സിന്ധ്യയുടെ അവസരോചിത ഇടപെടല്‍ രക്ഷിച്ചത് ഒരു ജീവന്‍. ഭോപ്പാല്‍ ശതാബ്ദി എക്‌സ്പ്രസില്‍ തന്റെ സഹയാത്രികയായിരുന്ന ഒരു സ്ത്രീയുടെ ജീവനാണ് ജോതിരാദിത്യ സിന്ധ്യയുടെ ഇടപെടല്‍ മൂലം നഷ്ടമാകാതിരുന്നത്.ഇന്ത്യ ടുഡെയാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ആഗ്രയില്‍ നിന്നും പുറപ്പെട്ട ട്രെയിന്‍ ഡല്‍ഹിയുടെ പ്രാന്തപ്രദേശത്ത് എത്തിയപ്പോഴാണ് സിന്ധ്യയ്ക്ക് അഭിമുഖമായിരുന്ന യാത്രക്കാരിക്ക് ഹൃദയാഘാതം ഉണ്ടാകുന്നത്. സമയം അര്‍ദ്ധരാത്രിയായിരുന്നു. ഇവര്‍ ഉടന്‍ തന്നെ കുഴഞ്ഞു വീഴുകയും ചെയ്തു. സിന്ധ്യ ട്രെയിനിലെ വൈദ്യസഹായത്തിനു ബന്ധപ്പെട്ടു. എന്നാല്‍ ഒരു തരത്തിലുമുള്ള മെഡിക്കല്‍ സജ്ജീകരണങ്ങളും ശതാബ്ദി ട്രെയിനില്‍ ഉണ്ടായിരുന്നില്ല.

ഉടന്‍ തന്നെ സിന്ധ്യ റെയില്‍വേ മന്ത്രി പിയൂഷ് ഗോയലിനു ഫോണ്‍ ചെയ്ത് വിവരം അറിയിച്ചു. ഗോയലിന്റെ നിര്‍ദേശ പ്രകാരം റെയില്‍വേ ഉടനടി ഒരു ആംബുലന്‍സ് അയക്കുകയായിരുന്നു. തുടര്‍ന്ന് ആംബുലന്‍സ് എത്തി പെണ്‍കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു. ഇതിനെല്ലാമായി ഡല്‍ഹി ഔട്ടര്‍ സിഗ്നലില്‍ ട്രെയിന്‍ രണ്ടു മണിക്കൂറോളം നിര്‍ത്തിയിടേണ്ടി വന്നു.

ജോതിരാദിത്യ സിന്ധ്യയുടെ പ്രവര്‍ത്തിയെ എല്ലാവരും പുകഴ്ത്തുന്നതിനൊപ്പം മറ്റൊരു നിരുത്തരവാദിത്വപരമായ സമീപനത്തിന്റെ പേരില്‍ റെയില്‍വേയ്‌ക്കെതിരേ കടുത്ത വിമര്‍ശനങ്ങള്‍ക്കും ഈ സംഭവം വഴിതെളിച്ചിരിക്കുകയാണ്. ഗുരതരാവസ്ഥയിലുള്ള ഒരു രോഗിക്ക് നല്‍കാന്‍ ഒരുതരത്തിലുള്ള വൈദ്യസഹായ മാര്‍ഗവും ഒരുക്കാത്ത റെയില്‍വേ നടപടിയാണ് വിമര്‍ശനവിധേയമായിരിക്കുന്നത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍