UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അനധികൃത സ്വത്ത് സമ്പാദനം: കെ ബാബു വിചാരണ നേരിടണമെന്ന് വിജിലന്‍സ്

എംഎല്‍എ എന്ന നിലയ്ക്ക് കിട്ടിയ ആനുകൂല്യങ്ങളാണ് അധിക സ്വത്തെന്ന വാദം കോടതി അംഗീകരിച്ചില്ല

അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുന്‍ മന്ത്ര കെ ബാബു വിചാരണ നേരിടണമെന്ന് മൂവാറ്റുപുഴ വിജിലന്‍സ് കോടതി. കെ ബാബുവിന്റെ വിടുതല്‍ ഹര്‍ജി കോടതി തള്ളി. ബാബുവിന് വരവിനേക്കാള്‍ 43 ശതമാനം അധിക സ്വത്തുണ്ടെന്ന് പ്രഥമദൃഷ്ട്യാ കണ്ടെത്തിയിരുന്നു. ഈ കണ്ടെത്തല്‍ നിരാകരിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.

എംഎല്‍എ എന്ന നിലയ്ക്ക് കിട്ടിയ ആനുകൂല്യങ്ങളാണ് അധിക സ്വത്തെന്ന വാദം കോടതി അംഗീകരിച്ചില്ല. അനധികൃത സ്വത്തില്ലെങ്കില്‍ വിചാരണയിലൂടെ തെളിയിക്കാമെന്ന് കോടതി ബാബുവിനെ അറിയിച്ചു. 2001 മുതല്‍ 2016 വരെയുള്ള കാലയളവില്‍ ബാബു അനധികൃതമായി 28.82 ലക്ഷം രൂപ സമ്പാദിച്ചെന്നാണ് വിജിലന്‍സ് കേസ്. ഏപ്രില്‍ 29ന് കേസ് വീണ്ടും പരിഗണിക്കും. അന്ന് കുറ്റപത്രം വായിച്ച ശേഷമായിരിക്കും വിചാരണയിലേക്ക് കടക്കുന്നത്. വിജിലന്‍സ് കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നാണ് ബാബു അറിയിച്ചിരിക്കുന്നത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍