UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വനിതാ മതിലിനായി ഏത് പണമാണ് ഉപയോഗിക്കുന്നതെന്ന് കെ മുരളീധരന്‍

പ്രളയാനന്തര പുനര്‍ നിര്‍മ്മാണത്തിനുള്ള പണമാണോ അതിന് ഉപയോഗിക്കുന്നതെന്നും മുരളീധരന്‍

വനിതാ മതില് പണിയാന്‍ സര്‍ക്കാര്‍ ഏത് പണമാണ് ഉപയോഗിക്കുന്നതെന്ന് വ്യക്തമാക്കണമെന്ന് കെപിസിസി പ്രചരണ വിഭാഗം അധ്യക്ഷന്‍ കെ മുരളീധരന്‍. പ്രളയാനന്തര പുനര്‍ നിര്‍മ്മാണത്തിനുള്ള പണമാണോ അതിന് ഉപയോഗിക്കുന്നതെന്നും മുരളീധരന്‍ ചോദിച്ചു.

മതില്‍ പണിയാനായി വിളിച്ച യോഗത്തില്‍ ഒരു നേതാവ് പറഞ്ഞത് ഇതില്‍ പങ്കെടുക്കാത്തവര്‍ വിഡ്ഢികളാണെന്നാണ്. അദ്ദേഹം അത് വീട്ടില്‍ പോയി മകനോടാണ് പറയേണ്ടത്. കേന്ദ്രത്തിലും സംസ്ഥാനത്തും കേസുള്ളതിനാല്‍ മകന്‍ കേന്ദ്രത്തിനൊപ്പവും അച്ഛന്‍ സംസ്ഥാന സര്‍ക്കാരിനൊപ്പവുമാണ് മുരളീധരന്‍ പരിഹസിച്ചു.

ഭരണഘടന അവകാശം അംഗീകരിക്കാതെ മനുഷ്യാവകാശം പ്രസംഗിക്കുന്ന കെ സുരേന്ദ്രനും അത് നിഷേധിക്കപ്പെടുന്ന രഹ്ന ഫാത്തിമയും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍