UPDATES

സോഷ്യൽ വയർ

മോദി മന്ത്രിസഭയിലെത്തിയ വി മുരളീധരന് പകരം കെ മുരളീധരന്റെ ചിത്രം; ഏറ്റവും വലിയ സ്വതന്ത്ര വാര്‍ത്താ ഏജന്‍സിയെ ട്രോളി സോഷ്യല്‍ മീഡിയ

ഇത് വടകര എംപി കെ മുരളീധരനാണെന്ന് മാന്യമായി തിരുത്തിക്കൊടുക്കുന്നവരെയും പരിഹസിക്കുന്നവരെയും കമന്റുകളില്‍ കാണാം

ബിജെപി എംപി വി മുരളീധരന്റെ ചിത്രത്തിന് പകരം കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്റെ ചിത്രം പ്രസിദ്ധീകരിച്ച് രാജ്യത്തെ ഏറ്റവും വലിയ സ്വതന്ത്ര വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ്. ‘കേരള ബിജെപി പ്രസിഡന്റ് വി മുരളീധരന്‍ പ്രധാനമന്ത്രി നരേന്ദ്ര മേദിയുടെ പുതിയ മന്ത്രിസഭയിലേക്ക്’ എന്നായിരുന്നു ഏജന്‍സിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലെ ട്വീറ്റ്. ഇതോടൊപ്പം കെ മുരളീധരന്റെ ചിത്രവുമുണ്ടായിരുന്നു.

നിരവധി പേരാണ് ട്വിറ്റര്‍ പേജില്‍ ഇതിനെ പരിഹസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യയിലെ ഇറ്റവും വലിയ സ്വതന്ത്ര ന്യൂസ് ഏജന്‍സിയെന്ന അവരുടെ സ്റ്റാറ്റസ് ചൂണ്ടിക്കാട്ടിയാണ് മുഖ്യപരിഹാസം. ഇത് വടകര എംപി കെ മുരളീധരനാണെന്ന് മാന്യമായി തിരുത്തിക്കൊടുക്കുന്നവരെയും പരിഹസിക്കുന്നവരെയും കമന്റുകളില്‍ കാണാം.’ഇങ്ങേരും മറുകണ്ടം ചാടിയോ. എന്നാലും എന്റെ ഐഎഎന്‍എസ്’. എന്നായാരുന്നു ഒരാളുടെ മറുപടി.

കോണ്‍ഗ്രസുകാരെല്ലാം മറുകണ്ടം ചാമാമെന്ന് എന്‍ഐഎസിന് വരെ മനസിലായി.’ എന്നായിരുന്നു ഒരാളുടെ മറുപടി.

read more:‘വെറുതെ ചിലയ്ക്കാന്‍ നില്‍ക്കണ്ട, പെമ്പിള്ളേരാണെങ്കില്‍ സമയത്തിന് വരണം, നിന്നെയൊന്നും അകത്തു കേറ്റില്ല’, ‘എന്റെ കൂട്’ രാത്രിസത്രത്തിലെത്തിയ പെണ്‍കുട്ടികളോട് അധികൃതര്‍ പറഞ്ഞതാണ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍