UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഉദ്ദേശിച്ചത് ആക്ടിവിസ്റ്റുകളായ സ്ത്രീകളെ: മാപ്പ് ചോദിച്ച് കെ സുധാകരന്‍

ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നെന്നും സുധാകരന്‍

മുഖ്യമന്ത്രി സ്ത്രീകളെക്കാള്‍ മോശമായി എന്ന് പറഞ്ഞതില്‍ ക്ഷമ ചോദിച്ച് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. താന്‍ സ്ത്രീകളെ പൊതുവില്‍ ഉദ്ദേശിച്ചതല്ലെന്നും ആക്ടിവിസ്റ്റുകളായ സ്ത്രീകളെയാണ് ഉദ്ദേശിച്ചതെന്നുമാണ് കെ സുധാകരന്റെ വിശദീകരണം. പറഞ്ഞത് ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നെന്നും സുധാകരന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം കാസര്‍കോട് നടന്ന യു ഡി എഫ് കളക്ടറേറ്റ് മാര്‍ച്ചിലായിരുന്നു സുധാകരന്റെ വിവാദ പ്രസ്താവന. പിണറായി മുഖ്യമന്ത്രിയായാല്‍ ആണുങ്ങളെ പോലെ എന്തെങ്കിലും ചെയ്യുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാല്‍ പെണ്ണുങ്ങളെക്കാള്‍ മോശമായി എന്നതാണ് യാഥാര്‍ത്ഥ്യം എന്നായിരുന്നു സുധാകരന്റെ വാക്കുകള്‍. കരുണ ഇല്ലാത്ത മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും പിണറായിക്ക് ഹൃദയത്തിന്റെ സ്ഥാനത്ത് കാരിരുമ്പാണെന്നും സുധാകരന്‍ പ്രസംഗത്തില്‍ പരാമര്‍ശിച്ചിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍