UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശബരിമലയില്‍ യുവതികളെത്തിയാല്‍ തടയുമെന്ന് സുധാകരന്‍; ഇല്ലെന്ന് ചെന്നിത്തല

മറ്റ് വിശ്വാസികളുടെ ആരാധനാലയങ്ങളെയും ബാധിക്കുന്ന ക്യാന്‍സറാണ് ഇതെന്നാണ് സുധാകരന്റെ മുന്നറിയിപ്പ്

ശബരിമലയില്‍ പ്രവേശിക്കാനെത്തുന്ന യുവതികളെ തടയുമെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെ സുധാകരന്‍. വരുന്ന മണ്ഡലക്കാലത്ത് സന്നിധാനത്തെത്താന്‍ ശ്രമിക്കുന്ന 10നും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ തടയുമെന്നാണ് സുധാകര്‍ പറഞ്ഞിരിക്കുന്നത്. മറ്റ് വിശ്വാസികളുടെ ആരാധനാലയങ്ങളെയും ബാധിക്കുന്ന ക്യാന്‍സറാണ് ഇതെന്നാണ് സുധാകരന്റെ മുന്നറിയിപ്പ്.

യുവതീ പ്രവേശനം അനുവദിക്കുന്ന വിധി പുനഃപരിശോധിക്കണമെന്ന ഹര്‍ജി സുപ്രിംകോടതി ഇന്നലെ ജനുവരി 22ന് പരിഗണിക്കാമെന്ന് വ്യക്തമാക്കിയിരുന്നു. അതുവരെ നിലവിലെ വിധിക്ക് സ്റ്റേ ഇല്ലെന്നാണ് സുപ്രിംകോടതിയുടെ നിലപാട്. ഫലത്തില്‍ ഈ മണ്ഡലക്കാലത്ത് യുവതികള്‍ക്ക് പ്രവേശിക്കാനുള്ള അവസരമാണുള്ളത്. എന്നാല്‍ സേവ് ശബരിമല സംഘങ്ങളും ബിജെപിയുമെല്ലാം യുവതീപ്രവേശനം അനുവദിക്കില്ലെന്ന നിലപാടിലാണ്.

ഇതിനിടെ സ്ത്രീകളെ തടയുന്നത് കോണ്‍ഗ്രസിന്റെ നിലപാടല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. സുധാകരന്‍ പറയുന്നതിനെക്കുറിച്ച് സുധാകരനോട് ചോദിക്കണമെന്നാണ് ചെന്നിത്തല പറഞ്ഞിരിക്കുന്നത്.

ശബരിമല: ഭരണഘടനാ ബെഞ്ചിന്റെ വിധി സ്റ്റേ ചെയ്യില്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതി

പിണറായി തോറ്റു, അയ്യപ്പന്‍ ജയിച്ചു; പുനഃപരിശോധന ഹര്‍ജിക്കാരുടെ ഈ വിജയാഹ്ളാദത്തിന്റെ പൊരുള്‍

മണ്ഡലകാലത്തെത്തുന്ന യുവതികള്‍ക്ക് സുരക്ഷയൊരുക്കുമോ? പോലീസിന് അവ്യക്തത; എല്ലാ ആസൂത്രണങ്ങളും പൂര്‍ത്തിയായെന്ന് ഹൈന്ദവ സംഘടനകള്‍

‘വിധി കോടതി സ്റ്റേ ചെയ്തില്ലെങ്കില്‍ നമുക്ക് ചെയ്യാമല്ലോ?’ ശശികലയുടെ ഈ ചോദ്യത്തിലുണ്ട് സര്‍ക്കാരിനെ കാത്തുനില്‍ക്കുന്ന അഗ്നിപരീക്ഷയുടെ സൂചനകള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍