UPDATES

ട്രെന്‍ഡിങ്ങ്

ശബരിമലയില്‍ സ്ത്രീയെ ആക്രമിച്ച കേസ്; കെ സുരേന്ദ്രനെ ഡിസംബര്‍ ആറ് വരെ റിമാന്‍ഡ് ചെയ്തു

തന്നെയും മറ്റ് ബിജെപി പ്രവര്‍ത്തകരെയും ശബരിമല സന്നിധാനത്തുനിന്നും ആട്ടിയോടിച്ച് സ്ത്രീ പ്രവേശനം സാധ്യമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും സുരേന്ദ്രന്‍

ശബരിമല സന്നിധാനത്ത് 52കാരിയായ സ്ത്രീയെ ആക്രമിച്ച കേസില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ ഡിസംബര്‍ ആറ് വരെ റിമാന്‍ഡ് ചെയ്തു. ചിത്തിര ആട്ടത്തിന്റെ സമയത്ത് പേരക്കുട്ടിയുടെ ചോറൂണിന് ശബരിമലയില്‍ എത്തിയ ലളിത എന്ന സ്ത്രീയെ ആക്രമിച്ചതാണ് കേസ്. ഗൂഢാലോചന കുറ്റമാണ് സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത്.

കൊട്ടാരക്കര ജയിലിലേക്കായിരിക്കും സുരേന്ദ്രനെ അയയ്ക്കുക. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടത്തുന്ന ഗൂഢാലോചനയാണ് തനിക്കെതിരായ കേസിന് പിന്നിലെന്നാണ് സുരേന്ദ്രന്റെ ആരോപണം. തന്നെയും മറ്റ് ബിജെപി പ്രവര്‍ത്തകരെയും ശബരിമല സന്നിധാനത്തുനിന്നും ആട്ടിയോടിച്ച് സ്ത്രീ പ്രവേശനം സാധ്യമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും സുരേന്ദ്രന്‍ ആരോപിക്കുന്നു. മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ നിന്നും തന്നെ മാറ്റിനിര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും സുരേന്ദ്രന്‍ ആരോപിക്കുന്നു.

കണ്ണൂരില്‍ പോലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ മറ്റൊരു കേസും സുരേന്ദ്രനെതിരെ നിലനില്‍ക്കുന്നുണ്ട്. ഇന്നത്തെ കേസില്‍ ജാമ്യം ലഭിച്ചാലും കണ്ണൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറന്‍ഡില്‍ ജാമ്യം ലഭിക്കാതെ സുരേന്ദ്രന് ജയിലിന് പുറത്തിറങ്ങാന്‍ സാധിക്കില്ലായിരുന്നു.

പിണറായിയെ ‘വലിച്ചു താഴെ ഇടാന്‍’ കെല്‍പ്പുള്ള ഒരാള്‍; അവന്‍ വരുമോ?

ഒരു ദളിതനായി ജനിച്ചാല്‍ത്തന്നെ കൊല്ലപ്പെടും എന്ന സ്ഥിതിക്ക് ഇനി പറയാനുള്ളത് പറഞ്ഞിട്ടേ കത്താനുദ്ദേശിക്കുന്നുള്ളു : സണ്ണി എം കപിക്കാട്

ശബരിമലയിൽ സ്ത്രീകളെ എത്തിക്കുന്നതിനുള്ള കരാറെടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

ബിജെപി V/s ഐപിഎസ്; ശബരിമലയില്‍ പുതിയ പോര്‍മുഖം തുറക്കുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍