ഒരിക്കല്‍ ചക്ക വീണ് മുയല്‍ ചത്തെന്ന് കരുതി എപ്പോഴും അത് പ്രതീക്ഷിക്കുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തിലാണ്
പത്തനംതിട്ടയില്‍ വീണ ജോര്‍ജ്ജിനെ മത്സരിപ്പിക്കാനുള്ള സിപിഎം തീരുമാനത്തിനെതിരെ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. ജാതി രാഷ്ട്രീയം ലക്ഷ്യമിട്ടാണ് തിരുവനന്തപുരത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടവരെ ഡല്‍ഹിയിലേക്ക് അയക്കാന്‍ ശ്രമിക്കുന്നതെന്നും സുരേന്ദ്രന്‍ പത്തനംതിട്ടയില്‍ പറഞ്ഞു.
വീണാ ജോര്‍ജ്ജിന്റെ സ്ഥാനാര്‍ത്ഥിത്വം സിപിഎമ്മിന്റെ ജാതി രാഷ്ട്രീയത്തിന് തെളിവാണ്. ഒരിക്കല്‍ ചക്ക വീണ് മുയല്‍ ചത്തെന്ന് കരുതി എപ്പോഴും അത് പ്രതീക്ഷിക്കുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തിലാണ്. മോദി വിരോധം കേരളത്തിലെ കോണ്‍ഗ്രസ്, സിപിഎം നേതാക്കള്‍ ഇമ്രാന്റെ ആരാധകരായി മാറിയിരിക്കുകയാണ്. സായാമീസ് ഇരട്ടകളെ പോലെയാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റുകാരും കോണ്‍ഗ്രസുകാരും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.
ബംഗാളില്‍ കോണ്‍ഗ്രസുമായി നീക്ക്‌പോക്കിന് തയ്യാറായ സിപിഎം കേരളത്തിലും അത് പിന്തുടരണമെന്നും സുരേന്ദ്രന്‍ നേരത്തെ വിമര്‍ശിച്ചിരുന്നു.