UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കെ സുരേന്ദ്രനെ കണ്ണൂരിലേക്ക് കൊണ്ടുപോയി; മരണത്തെ ഭയമില്ലാത്തവന് കണ്ണൂരില്‍ പോകുന്നതിനെയും ഭയമില്ലെന്ന് സുരേന്ദ്രന്‍

ഫേസ്ബുക്കില്‍ പോലീസിനെ വിമര്‍ശിച്ചതിന്റെ പേരിലാണ് ഈ കള്ളക്കേസ് എടുത്തിരിക്കുന്നതെന്ന് സുരേന്ദ്രന്‍ ആരോപിക്കുന്നു

നിലയ്ക്കലില്‍ നിന്നും അറസ്റ്റിലായി കൊട്ടാരക്കര സബ്ജയിലില്‍ കഴിയുകയായിരുന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ കണ്ണൂരിലേക്ക് കൊണ്ടുപോയി. പോലീസുകാരെ ഭീഷണിപ്പെടുത്തിയ കേസില്‍ സുരേന്ദ്രനെതിരെ കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

കണ്ണൂര്‍ എസ്പി ഓഫീസ് മാര്‍ച്ചിനിടെയാണ് സുരേന്ദ്രന്‍ ഡിവൈഎസ്പി, സിഐ എന്നിവരെ ഭീഷണിപ്പെടുത്തിയത്. ഇന്ന് കൊട്ടാരക്കര ജയിലിന് മുന്നില്‍ പോലീസുകാരും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ നേരിയ തോതില്‍ സംഘര്‍മുണ്ടായി. പങ്കെടുക്കാത്ത പരിപാടികളില്‍ പോലും തന്നെ പോലീസ് പ്രതിചേര്‍ക്കുകയാണെന്ന് കെ സുരേന്ദ്രന്‍ ആരോപിച്ചു. മരണത്തെ ഭയമില്ലാത്ത തനിക്ക് കണ്ണൂരില്‍ പോകാന്‍ ഭയമില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ഫസല്‍ വധക്കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സുബീഷിനെ ചോദ്യം ചെയ്ത പോലീസ് ഉദ്യോഗസ്ഥനെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഭീഷണിപ്പെടുത്തിയ കേസും സുരേന്ദ്രനെതിരെ എടുത്തിട്ടുണ്ട്. എന്നാല്‍ ഫേസ്ബുക്കില്‍ പോലീസിനെ വിമര്‍ശിച്ചതിന്റെ പേരിലാണ് ഈ കള്ളക്കേസ് എടുത്തിരിക്കുന്നതെന്ന് സുരേന്ദ്രന്‍ ആരോപിക്കുന്നു. കണ്ണൂര്‍ ജയിലിലേക്ക് തന്നെ മാറ്റാനുള്ള പോലീസിന്റെ ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്നും സുരേന്ദ്രന്‍ പറയുന്നു. നാളെയാണ് സുരേന്ദ്രനെ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കുന്നത്.

തീപ്പൊരി നേതാവിനെ പിടിച്ചകത്തിട്ടിട്ടും നേതൃത്വം തിരിഞ്ഞ് നോക്കിയില്ല: ബിജെപിയില്‍ വീണ്ടും പൊട്ടിത്തെറി

ഒരു യതീഷ് ചന്ദ്രയ്ക്ക് ഒടിക്കാവുന്നതേ ഉണ്ടായിരുന്നുള്ളോ ബിജെപി സമരത്തിന്റെ കുന്തമുന?

കെ സുരേന്ദ്രനെ ‘പൂട്ടി’ സര്‍ക്കാര്‍; ശബരിമല സന്നിധാനത്തെ ബിജെപി-ആര്‍ എസ് എസ് സമരം പൊളിയുന്നു?

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍