UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മരിച്ച എംഎല്‍എയുടെ അനുയായികളുടെ സ്വാധീനത്തെ പേടി: കെ സുരേന്ദ്രന്‍ കേസ് പിന്‍വലിച്ചു

കേസിലെ മുഴുവന്‍ സാക്ഷികളെയും വിസ്തരിക്കുക എളുപ്പമല്ലെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ്‌ പിന്‍വലിക്കാനുള്ള അപേക്ഷ കെ സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. മരിച്ച എംഎല്‍എയുടെ അനുയായികള്‍ വലിയ സ്വാധീനമുള്ളവരാണെന്നാണ് കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ അപേക്ഷയില്‍ പറയുന്നത്.

കേസിലെ മുഴുവന്‍ സാക്ഷികളെയും വിസ്തരിക്കുക എളുപ്പമല്ലെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. സാക്ഷികള്‍ക്ക് സമന്‍സ് പോലും എത്തിക്കാന്‍ സാധിക്കാത്ത സാഹചര്യമാണുള്ളത്. ഈ സാഹചര്യത്തില്‍ കേസില്‍ തീര്‍പ്പുണ്ടാകുക എളുപ്പമല്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ് കൂടി നടത്തുകയായണ് സുരേന്ദ്രന്റെ ലക്ഷ്യമെന്നാണ് വിലയിരുത്തപ്പെടുന്നത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍