UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സഹജീവികളോടുള്ള പരിഗണന; കേരളത്തെക്കുറിച്ച് അഭിമാനം തോന്നുന്നെന്ന് കമല്‍ ഹാസന്‍

കഴിഞ്ഞദിവസമാണ് സംസ്ഥാനത്തെ റോബോട്ട് ശുചീകരണ പരിപാടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തത്

മാലിന്യമൊഴുകുന്ന മാന്‍ഹോളുകള്‍ വൃത്തിയാക്കാന്‍ റൊബോട്ടുകളെ ഉപയോഗിക്കാനുള്ള കേരള സര്‍ക്കാരിന്റെ പുതിയ തീരുമാനത്തെ പ്രശംസിച്ച് കമല്‍ ഹാസന്‍. സര്‍ക്കാരിന്റെ ഈ പദ്ധതി പ്രശംസിക്കേണ്ടത് തന്നെയാണെന്നാണ് കമല്‍ പറയുന്നത്.

മാന്‍ഹോളുകള്‍ വൃത്തിയാക്കാന്‍ മനുഷ്യന്‍ ഇറങ്ങുന്ന സാഹചര്യം ഒഴിവാക്കി റോബോട്ടുകളെക്കൊണ്ട് അത് ചെയ്യിക്കുന്നതിനായി കേരളത്തിലെ ഏതാനും എന്‍ജിനിയര്‍മാര്‍ ചേര്‍ന്ന് ബാന്‍ഡിക്യൂട്ട് എന്ന റോബോട്ടിനെ വികസിപ്പിച്ചെടുത്തിരുന്നു. സംസ്ഥാന സര്‍ക്കാര്‍ ഈ റോബോട്ടിനെ ഏറ്റെടുക്കുകയായിരുന്നു. ‘മനുഷ്യ വിസര്‍ജ്യങ്ങള്‍ വൃത്തിയാക്കാന്‍ റോബോട്ടുകളെ ഉപയോഗിക്കുന്നതിലൂടെ സഹജീവികളുടെ ആത്മാഭിമാനം സംരക്ഷിക്കുന്ന കാര്യത്തില്‍ ഇന്ത്യയ്ക്ക് അഭിമാനമായിരിക്കുകയാണ് കേരളം’. എന്നായിരുന്നു കമല്‍ തന്റെ ട്വിറ്ററില്‍ കുറിച്ചിരുന്നത്.

കഴിഞ്ഞദിവസമാണ് സംസ്ഥാനത്തെ റോബോട്ട് ശുചീകരണ പരിപാടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തത്. ഇതോടെ മാന്‍ഹോളിലിറങ്ങി തൊഴിലാളികള്‍ അപകടകരമായി ജോലി ചെയ്യുന്ന സാഹചര്യം ഒഴിവാക്കാന്‍ സാധിക്കും. സ്റ്റാര്‍ട്ട് അപ്പ് കമ്പനിയായ ജെന്‍ബിബോട്ടിക്‌സാണ് ഇതിനുള്ള റോബോട്ടുകളെ വികസിപ്പിക്കുന്നത്. വൈഫൈ, ബ്ലൂട്ടൂത്ത്, കണ്‍ട്രോള്‍ പാനലുകള്‍ എന്നിവ റോബോട്ടുകള്‍ക്കുണ്ടാകും. മാലിന്യം ശേഖരിക്കുന്നതിന് ബക്കറ്റ് സിസ്റ്റവും റോബോട്ടിനുള്ളിലുണ്ട്.

വാട്ടര്‍ അതോറിറ്റിയുമായാണ് ഇവര്‍ കരാര്‍ ഏര്‍പ്പെട്ടിരിക്കുന്നത്. തിരുവനന്തപുരം ജില്ലയില്‍ മാത്രം 5000 മാന്‍ഹോളുകള്‍ റോബോട്ടുകള്‍ ലക്ഷ്യം വയ്ക്കുന്നത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍