UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സൗഹൃദം തുടരും, സഖ്യം ഡിഎംകെയോട്: കമല്‍ഹാസനോട് സിപിഎം നേതാക്കള്‍

തമിഴ്‌നാട്ടില്‍ ഡിഎംകെയുമായി സഖ്യമുണ്ടാക്കിയ സിപിഎം സീറ്റ് ധാരണയ്ക്കുള്ള ചര്‍ച്ചകള്‍ നടത്തി വരികയാണെന്ന് കമല്‍ഹാസനെ അറിയിച്ചു

നടനും മക്കള്‍ മയ്യം നേതാക്കളുമായ കമല്‍ഹാസനും സിപിഎം നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. എകെജി ഭവനിലെത്തിയാണ് കമല്‍ പോളിറ്റ്ബ്യൂറോ അംഗങ്ങളായ പ്രകാശ് കരാട്ട്, എസ് രാമചന്ദ്രന്‍ പിള്ള എന്നിവരുമായും ചര്‍ച്ച നടത്തി.

ദേശീയ രാഷ്ട്രീയ സ്ഥിതിഗതികളും തമിഴ്‌നാട്ടിലെ സാഹചര്യവും ചര്‍ച്ച ചെയ്തു. അതേസമയം തമിഴ്‌നാട്ടില്‍ ഡിഎംകെയുമായി സഖ്യമുണ്ടാക്കിയ സിപിഎം സീറ്റ് ധാരണയ്ക്കുള്ള ചര്‍ച്ചകള്‍ നടത്തി വരികയാണെന്ന് കമല്‍ഹാസനെ അറിയിച്ചു. കമല്‍ഹാസനുമായുള്ള സൗഹൃദം തുടരാന്‍ ആഗ്രഹിക്കുന്ന പാര്‍ട്ടി ബിജെപി വിരുദ്ധ വോട്ടുകള്‍ ഏകീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡിഎംകെയുമായുള്ള ചര്‍ച്ചകളെന്നും സിപിഎം നേതാക്കള്‍ കമല്‍ഹാസനോട് പറഞ്ഞു.

പാര്‍ട്ടി കോണ്‍ഗ്രസിലാണ് ഡിഎംകെയുമായുള്ള സഖ്യം സംബന്ധിച്ച തീരുമാനമെടുത്തത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍