UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എന്റെ സഹോദരന്‍ രജനിയ്ക്ക് അഭിവാദ്യങ്ങള്‍: രജനികാന്തിനെ രാഷ്ട്രീയത്തിലേക്ക് സ്വാഗതം ചെയ്ത് കമല്‍ഹാസന്‍

നേരത്തെ തന്നെ രാഷ്ട്രീയ പ്രഖ്യാപനം നടത്തിയ കമല്‍ രജനി രാഷ്ട്രീയത്തിലേക്ക് വരികയാണെങ്കില്‍ താന്‍ ഒപ്പമുണ്ടാകുമെന്നാണ് പറഞ്ഞിരുന്നത്

രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച രജനീകാന്തിനെ സ്വാഗതം ചെയ്ത് കമല്‍ ഹാസന്‍. ‘എന്റെ സഹോദരന്‍ രജനിക്ക് അഭിനന്ദനങ്ങള്‍. അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനത്തിനും സാമൂഹിക ബോധത്തിനും അഭിനന്ദനങ്ങള്‍, സ്വാഗതം’ എന്നായിരുന്നു കമലിന്റെ പ്രതികരണം.

നേരത്തെ തന്നെ രാഷ്ട്രീയ പ്രഖ്യാപനം നടത്തിയ കമല്‍ രജനി രാഷ്ട്രീയത്തിലേക്ക് വരികയാണെങ്കില്‍ താന്‍ ഒപ്പമുണ്ടാകുമെന്നാണ് പറഞ്ഞിരുന്നത്. പല വിഷയങ്ങളിലും പരസ്പരം അഭിപ്രായം തേടാറുണ്ടെന്നും ഇവര്‍ പറഞ്ഞിരുന്നു. ഇന്ന് രാവിലെ ചെന്നൈയില്‍ നടന്ന ആരാധക സംഗമത്തിലാണ് രജനി രാഷ്ട്രീയ പ്രഖ്യാപനം നടത്തിയത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍