UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കനകദുര്‍ഗയ്ക്ക് ആഴ്ചയില്‍ ഒരുദിവസം കുട്ടികളെ കൂടെ താമസിപ്പിക്കാം

ശബരിമല സന്ദര്‍ശനം നടത്തിയതിനെ തുടര്‍ന്ന് ഭര്‍ത്താവും ബന്ധുക്കളും കനകദുര്‍ഗയെ മലപ്പുറം അങ്ങാടിപ്പുറത്തെ വീട്ടില്‍ നിന്നും പുറത്താക്കിയിരുന്നു.

കനകദുര്‍ഗയ്ക്ക് ആഴ്ചയില്‍ ഒരു ദിവസം അവരുടെ കുട്ടികളെ കൂടെത്താമസിപ്പിക്കാമെന്ന് മലപ്പുറം ശിശുക്ഷേമ സമിതി. ഭര്‍ത്താവില്‍ നിന്നും കുട്ടികളെ വിട്ടുകിട്ടണമെന്ന് കനകദുര്‍ഗ പരാതി നല്‍കിയിരുന്നു.

ഈ പരാതിയില്‍ സിറ്റിംഗ് നടത്തി ഒത്തുതീര്‍പ്പാക്കിക്കൊണ്ടാണ് സിഡബ്ല്യൂസി ചെയര്‍മാന്‍ അഡ്വ. ഹാരിസ് പഞ്ചിലി നിര്‍ദ്ദേശം നല്‍കിയത്. ശബരിമല സന്ദര്‍ശനം നടത്തിയതിനെ തുടര്‍ന്ന് ഭര്‍ത്താവും ബന്ധുക്കളും കനകദുര്‍ഗയെ മലപ്പുറം അങ്ങാടിപ്പുറത്തെ വീട്ടില്‍ നിന്നും പുറത്താക്കിയിരുന്നു. എന്നാല്‍ പുലമന്തോള്‍ ഗ്രാമകോടതിയുടെ വിധിയുടെ അനുകൂലത്തില്‍ കനകദുര്‍ഗ വീട്ടില്‍ തിരിച്ചെത്തി. കനകദുര്‍ഗ വീട്ടില്‍ തിരിച്ചെത്തിയതോടെ ഭര്‍ത്താവും ഭര്‍തൃമാതാവും മക്കളെയും കൂട്ടി വീട്ടില്‍ നിന്നും ഇറങ്ങിപ്പോകുകയും ചെയ്തു. പോലീസെത്തിയാണ് അന്ന് പൂട്ട് തുറന്നുകൊടുത്തത്.

ഭര്‍ത്താവ് കൃഷ്ണനുണ്ണിയുടെ പേരിലാണ് അങ്ങാടിപ്പുറത്തെ വീട്. അടുത്തമാസം 13നാണ് കേസ് വീണ്ടും പരിഗണിക്കുന്നത്. ശബരിമലയില്‍ പോയി മടങ്ങിയെത്തിയ കനകദുര്‍ഗയെ ഭര്‍തൃമാതാവ് തടഞ്ഞത് കയ്യാങ്കളിയിലെത്തിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍