UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പച്ചമനുഷ്യനെ വെട്ടിക്കൊല്ലുന്നത് ആശങ്കയുണ്ടാക്കുന്നു: കാനം രാജേന്ദ്രന്‍

സിപിഐ ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കില്ലെന്ന് അറിയാവുന്നതിനാലാണ് ഗുഡ് സര്‍ട്ടിഫിക്കറ്റ് വേണ്ടെന്ന് മാണി പറഞ്ഞത്

കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തിനെതിരെ പരസ്യ പ്രസ്താവനയുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്ത്. കൊലപാതക രാഷ്ട്രീയത്തെ എക്കാലവും എതിര്‍ത്ത് പോന്നിരുന്ന രാഷ്ട്രീയ പാര്‍ട്ടിയാണ് സിപിഐ എന്നും കാനം കൂട്ടിച്ചേര്‍ത്തു.

കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ പ്രതിയല്ലാത്ത ഏക പാര്‍ട്ടി സിപിഐയാണ്. പച്ചമനുഷ്യനെ വെട്ടിക്കൊല്ലുന്നത് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ തന്നെ ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ മുന്‍കൈ എടുക്കണമെന്നും കാനം ആവശ്യപ്പെട്ടു. സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെഎം മാണിയും കേരള കോണ്‍ഗ്രസും ഇടതുമുന്നണിയില്‍ വേണ്ടെന്ന നിലപാട് കാനം ആവര്‍ത്തിച്ചു. ചെങ്ങന്നൂരില്‍ കഴിഞ്ഞ തവണ മാണിയില്ലാതെയാണ് ഇടതുമുന്നണി ജയിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സിപിഐ ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കില്ലെന്ന് അറിയാവുന്നതിനാലാണ് ഗുഡ് സര്‍ട്ടിഫിക്കറ്റ് വേണ്ടെന്ന് മാണി പറഞ്ഞത്. മാനസിക ഐക്യമുള്ളവരുമായി ചേര്‍ന്ന് വേണം എല്‍ഡിഎഫിന്റെ അടിത്തറ വികസിപ്പിക്കേണ്ടതെന്നും കാനം കൂട്ടിച്ചേര്‍ത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍