UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഭക്ഷ്യവകുപ്പില്‍ കാനം രാജേന്ദ്രന്റെ മകന്‍ ഇടപെട്ടിട്ടില്ലെന്ന് മന്ത്രി പി തിലോത്തമന്‍

സിവില്‍ സപ്ലൈസ് ഔട്ട്‌ലെറ്റുകളിലെ സാധനങ്ങള്‍ വാങ്ങുന്നതിന് ഇടനിലക്കാരനായി നിന്ന് കാനത്തിന്റെ മകന്‍ അഴിമതി നടത്തിയെന്നും ഇതുവച്ച് മുഖ്യമന്ത്രി വിജയന്‍ കാനത്തെ ബ്ലാക്ക് മെയില്‍ ചെയ്യുന്നെന്നുമാണ് ആരോപണം

ഭക്ഷ്യവകുപ്പില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഇടപെട്ടുവെന്നത് കളവെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമന്‍. ആരോപണം രാഷ്ട്രീയ ദുഷ്ടലാക്കോട് കൂടിയാണ്.

സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ വാണിജ്യ ഇടപാടുകള്‍ക്ക് സുതാര്യ സംവിധാനമുണ്ട്. സര്‍ക്കാരിനെതിരെ ചില തല്‍പ്പര കക്ഷികള്‍ നടത്തുന്ന കുപ്രചരണങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. അത് തള്ളിക്കളയുന്നതായും അദ്ദേഹം പറഞ്ഞു. വാര്‍ത്താക്കുറിപ്പിലൂടെയാണ് തിലോത്തമന്‍ ഇക്കാര്യങ്ങള്‍ അറിയിച്ചത്. സിവില്‍ സപ്ലൈസ് ഔട്ട്‌ലെറ്റുകളിലെ സാധനങ്ങള്‍ വാങ്ങുന്നതിന് ഇടനിലക്കാരനായി നിന്ന് കാനത്തിന്റെ മകന്‍ അഴിമതി നടത്തിയെന്നും ഇതുവച്ച് മുഖ്യമന്ത്രി വിജയന്‍ കാനത്തെ ബ്ലാക്ക് മെയില്‍ ചെയ്യുന്നെന്നുമാണ് ആരോപണം ഉയര്‍ന്നത്.

കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം ദിനപ്പത്രമാണ് ഇത് സംബന്ധിച്ച് വാര്‍ത്ത പുറത്തുവിട്ടത്. ഇടതുസര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ വിദേശത്തു നിന്നെത്തിയ കാനത്തിന്റെ മകന്‍ സിവില്‍ സപ്ലൈസ് ഔട്ട്‌ലെറ്റുകളിലെ സാധനങ്ങള്‍ വാങ്ങുന്നതിന് ഇടനിലക്കാരനായി നിന്ന് ക്രമക്കേടുകള്‍ നടത്തിയെന്നായിരുന്നു വാര്‍ത്ത. കോടിക്കണക്കിന് രൂപ ഇടനിലക്കാര്‍ വഴി കമ്മിഷനായി തട്ടിയെടുത്തെന്നും സംസ്ഥാനത്തെ നിരവധി ഭൂമിയിടപാടുകളില്‍ കാനത്തിന്റെ മകന് പങ്കുണ്ടായിരുന്നെന്നും ആരോപിക്കുന്നു.

read more:ഒടിഞ്ഞത് എല്‍ദോയുടെ കയ്യോ അതോ കാനത്തിന്റെ നട്ടെല്ലോ? ഒരു ദുരൂഹ മൌനത്തില്‍ തകര്‍ന്നു വീണ സിപിഐയുടെ തിരുത്തല്‍ പ്രതിച്ഛായ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍