UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കാഞ്ച ഐലയ്യ വീട്ടു തടങ്കലില്‍

പൊതുയോഗത്തില്‍ പങ്കെടുക്കുന്നതില്‍ നിന്നും ഐലയ്യയെ തടയാനാണ് പൊലീസ് ശ്രമം

ദളിത് എഴുത്തുകാരനും ചിന്തകനും സാമൂഹ്യപ്രവര്‍ത്തകനുമായ കാഞ്ച ഐലയ്യയെ പൊലീസ് വീട്ടു തടങ്കലില്‍ ആക്കി. ഹൈദരാബാദിലുള്ള വീടിനുള്ളില്‍ നിന്നും പുറത്തിറങ്ങിയാല്‍ അറസ്റ്റ് ചെയ്യുമെന്നാണ് ആന്ധ്രപ്രദേശ് പൊലീസ് അറിയിച്ചിരിക്കുന്നത്. വീടിനു പുറത്ത് പൊലിസിനെ വിന്യസിച്ചിരിക്കുകയാണ്. അഭിപ്രായ സ്വാതന്ത്ര്യം അടിച്ചമര്‍ത്താന്‍ ആന്ധ്ര, തെലുങ്കാന സര്‍ക്കാരുകള്‍ ശ്രമിക്കുന്നതിനെതിരേ വിജയവാഡയില്‍ സംഘടിപ്പിച്ച ഒരു പൊതുസമ്മേളനത്തില്‍ കാഞ്ച ഐലയ്യ പങ്കെടുക്കുന്നത് തടയലാണ് പൊലീസിന്റെ ലക്ഷ്യം. ഈ പരിപാടിയില്‍ ഐലയ്യ പങ്കെടുക്കുന്നതിനു പൊലീസ് നേരത്തെ അനുമതി നിഷേധിച്ചിരുന്നു.

അനുമതിയില്ലാതെ ഐലയ്യ പരിപാടിയില്‍ പങ്കെടുത്താല്‍ അറസ്റ്റ് ചെയ്യുമെന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയത്. ഹൈദരാബാദിലെ തര്‍ണകയിലുള്ള വീട്ടില്‍ നിന്നും അദ്ദേഹത്തെ പുറത്തുപോകാന്‍ അനുവദിക്കില്ലെന്നും പൊലീസ് പറഞ്ഞു. അതേസമയം ഐലയ്യയുടെ വീട്ടുതടങ്കല്‍ വാര്‍ത്തയറിഞ്ഞ് അദ്ദേഹത്തിന്റെ അനുയായികള്‍ വീടിനു സമീപം എത്തി നിലയുറപ്പിച്ചിട്ടുണ്ട്. ദളിത്, പിന്നാക്ക വിഭാഗ സംഘടനകളും കാഞ്ച ഐലയ്യയ്ക്ക് പിന്തുണയുമായി രംഗത്തു വന്നിട്ടുണ്ട്.

കാഞ്ച ഐലയ്യയുടെ സാമാജിക സ്മഗ്ലേരുലു കോമത്തുള്ളു എന്ന പുസ്തകത്തില്‍ തങ്ങളുടെ സമുദായത്തെ അപമാനിക്കുന്നു എന്നാരോപിച്ച് വൈശ്യ സമുദായം ഐലയ്യക്കെതിരേ രംഗത്തുണ്ട്. തങ്ങളുടെ വികാരം വൃണപ്പെടുത്തിയ കാഞ്ച ഐലയ്യെ അറസ്റ്റ് ചെയ്യണമെന്നും പുസ്തകം നിരോധിക്കണെന്നുമാണ് വൈശ്യ സമുദായം ആവശ്യപ്പെടുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍