UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മന്ത്രിയാക്കാത്തതില്‍ വിഷമം ഇല്ലെന്ന് കണ്ണന്താനം; കേരളത്തില്‍ ബിജെപിയ്ക്ക് വേണ്ടത്ര വളര്‍ച്ചയില്ല

ബംഗാളിലും തൃപുരയിലുമുണ്ടായ വളര്‍ച്ച പാര്‍ട്ടിക്ക് കേരളത്തില്‍ കൈവരിക്കാന്‍ സാധിച്ചിട്ടില്ലെന്നും കണ്ണന്താനം

തന്നെ മന്ത്രിയാക്കാത്തതില്‍ വിഷമമില്ലെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം. മന്ത്രിയായിരുന്നപ്പോള്‍ നല്ല കാര്യങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞു. എംപിയെന്ന നിലയില്‍ ചെയ്യേണ്ട കാര്യങ്ങളില്‍ ഇനി ശ്രദ്ധിക്കുമെന്നും കണ്ണന്താനം അറിയിച്ചു. ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു കണ്ണന്താനം.

ബിജെപിയ്ക്ക് വളര്‍ച്ച പോരെന്നും കണ്ണന്താനം പറഞ്ഞു. പാര്‍ട്ടിയ്ക്ക് കേരളത്തില്‍ വളര്‍ച്ച പോരെന്നാണ് കണ്ണന്താനം പറഞ്ഞത്. ബംഗാളിലും തൃപുരയിലുമുണ്ടായ വളര്‍ച്ച പാര്‍ട്ടിക്ക് കേരളത്തില്‍ കൈവരിക്കാന്‍ സാധിച്ചിട്ടില്ല. കൂട്ടായ പ്രവര്‍ത്തനത്തിലൂടെ വളര്‍ച്ച വേഗത്തിലാക്കണമെന്നും കണ്ണന്താനം ആവശ്യപ്പെട്ടു. രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരില്‍ നിന്നും കണ്ണന്താനത്തെ ഒഴിവാക്കിയിരുന്നു.

കേന്ദ്രമന്ത്രി സഭയില്‍ കേരളത്തിന് പ്രാതിനിധ്യമുണ്ടാകുമെന്ന് വാര്‍ത്ത പ്രചരിപ്പിച്ചപ്പോള്‍ കഴിഞ്ഞ സര്‍ക്കാരില്‍ മന്ത്രിയായിരുന്ന കണ്ണന്താനത്തെ പരിഗണിക്കുമെന്നാണ് എല്ലാവരും കരുതിയിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായി കണ്ണന്താനത്തെ ഒഴിവാക്കി വി മുരളീധരനെ മന്ത്രിയാക്കുകയായിരുന്നു. ഇനി മൂന്ന് വര്‍ഷവും രണ്ട് മാസവുമാണ് കണ്ണന്താനത്തിന് രാജ്യസഭാ എംപിയെന്ന നിലയില്‍ കാലാവധി ബാക്കിയുള്ളത്.

read more:സര്‍ക്കാര്‍ സ്കൂളുകള്‍ എന്ന് ഇന്നാരും അവജ്ഞയോടെ പറയില്ല; വിദ്യാഭ്യാസ രംഗത്ത് നിശബ്ദ വിപ്ലവം സൃഷ്ടിക്കുകയാണ് കേരളത്തിലെ പൊതുവിദ്യാലയങ്ങള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍