UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കട്ടിപ്പാറ ദുരന്തം: കാരാട്ട് റസാഖ് എംഎല്‍എയ്ക്ക് നാട്ടുകാരുടെ മര്‍ദ്ദനം

സര്‍വകക്ഷി യോഗത്തില്‍ തങ്ങള്‍ക്ക് സംസാരിക്കാന്‍ അവസരം ലഭിച്ചില്ലെന്നായിരുന്നു യുവാക്കളുടെ പരാതി

വയനാട്ടിലെ ഉരുള്‍പൊട്ടലിനോടും പ്രകൃതി ദുരന്തങ്ങളോടും അനുബന്ധിച്ച് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കാനെത്തിയ കൊടുവള്ളി എംഎല്‍എ കാരാട്ട് റസാഖിന് നാട്ടുകാരുടെ മര്‍ദ്ദനമേറ്റു. കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തിനിടെയാണ് എംഎല്‍എയെ ഒരു കൂട്ടം യുവാക്കള്‍ കൈകാര്യം ചെയ്തത്.

സര്‍വകക്ഷി യോഗത്തില്‍ തങ്ങള്‍ക്ക് സംസാരിക്കാന്‍ അവസരം ലഭിച്ചില്ലെന്നായിരുന്നു യുവാക്കളുടെ പരാതി. തങ്ങളാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയതെന്നും യുവാക്കള്‍ പറയുന്നു. തങ്ങളുടെ അഭിപ്രായം കേള്‍ക്കാതെ യോഗത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ പാടില്ലെന്നും യുവാക്കള്‍ നിലപാട് സ്വീകരിച്ചു. ഈസമയത്ത് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അന്തിമ തീരുമാനമെടുക്കാനായി വേറെ യോഗം ചേര്‍ന്നു. ഇത് ശരിയായ നടപടിയല്ലെന്നും തങ്ങളുടെ അഭിപ്രായം കേള്‍ക്കണമെന്നും യുവാക്കള്‍ ശഠിച്ചു.

എന്നാല്‍ യോഗ തീരുമാനങ്ങള്‍ വിശദീകരിക്കാനായി എംഎല്‍എ ഹാളിലെത്തുകയായിരുന്നു. ഇതോടെ യുവാക്കള്‍ പ്രകോപിതരായെങ്കിലും എംഎല്‍എ പറയാനുള്ളത് എല്ലാം പറഞ്ഞുതീര്‍ക്കുകയും വേദി വിടുകയാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഇതോടെയാണ് യുവാക്കള്‍ എംഎല്‍എയെ കയ്യേറ്റം ചെയ്തത്. പിന്നീട് പോലീസ് എത്തി സ്ഥിതിഗതികള്‍ നിയന്ത്രിക്കുകയായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍