UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഒറ്റപ്പെടുത്തി വേട്ടയാടാനാണ് ഇനിയും ഭാവമെങ്കില്‍ പൊതുജീവിതം അവസാനിപ്പിക്കും: മുന്നറിയിപ്പുമായി ഇസ്മായില്‍

പാര്‍ട്ടി അറിയാതെ ഗള്‍ഫില്‍ ഫണ്ട് പിരിവ് നടത്തിയെന്നതാണ് ഇസ്മായിലെനെതിരായ പരാതി

സിപിഐ പ്രവര്‍ത്തന റിപ്പോര്‍ട്ടിലെ വിമര്‍ശനത്തിനെതിരെ മുതിര്‍ന്ന നേതാവ് കെ ഇ ഇസ്മായില്‍ കേന്ദ്രനേതൃത്വത്തിന് പരാതി നല്‍കി. തന്നെ ഒറ്റപ്പെടുത്തി വേട്ടയാടുകയാണ്. ഇതു ഇനിയും തുടരുകയാണെങ്കില്‍ രാഷ്ട്രീയ ജീവിതം ഉപേക്ഷിക്കുമെന്നും ഇസ്മായില്‍ മുന്നറിയിപ്പ് നല്‍കുന്നു.

കണ്‍ട്രോള്‍ കമ്മിഷന് ലഭിച്ച പരാതി അതുപോലെ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയത് തനിക്കെതിരായ ഗൂഢാലോചനയാണെന്നാണ് ഇസ്മായിലിന്റെ ആരോപണം. മലപ്പുറത്ത് നടക്കുന്ന പാര്‍ട്ടി സംസ്ഥാന സമ്മേളനത്തില്‍ ഇസ്മായിലിനെതിരെ ഗുരുതര ആരോപണങ്ങളുള്ള റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഗള്‍ഫിലെ അനധികൃത പണപ്പിരിവും ആഡംബര താമസവുമാണ് കണ്‍ട്രോള്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരിക്കുന്നത്.

പാര്‍ട്ടി അറിയാതെ ഗള്‍ഫില്‍ ഫണ്ട് പിരിവ് നടത്തിയെന്നതാണ് ഇസ്മായിലെനെതിരായ പരാതി. യുഎഇയിലെ ബ്രാഞ്ച് കമ്മിറ്റികളുടെ കോഓര്‍ഡിനേറ്ററാണ് പരാതിക്കാരന്‍. ആഡംബര ഹോട്ടലിലായിരുന്നു താമസം. ഇതേക്കുറിച്ച് വിശദീകരണം ചോദിച്ചെങ്കിലും അദ്ദേഹം മറുപടി നല്‍കിയിരുന്നില്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയ്ക്ക് നിരക്കാത്ത പ്രവര്‍ത്തികളാണ് നേതാവില്‍ നിന്നുണ്ടായതെന്ന് കണ്‍ട്രോള്‍ കമ്മിഷന് ബോധ്യപ്പെട്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍