UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മാണി വീണ്ടും യുഡിഎഫിലേക്ക്; മതേതരത്വവും റബ്ബറും രക്ഷിക്കാന്‍

മതനിരപേക്ഷ കക്ഷികളുടെ കൂട്ടായ്മ ശക്തിപ്പെടുത്തുകയാണ് പുതിയ തീരുമാനത്തിന്റെ ലക്ഷ്യമെന്നും മാണി

രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കേരള കോണ്‍ഗ്രസ് വീണ്ടും യുഡിഎഫില്‍ ചേര്‍ന്നു. തിരുവനന്തപുരം എംഎല്‍എ ഹോസ്റ്റലിലെ മാണിയുടെ മുറിയില്‍ ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിന് ശേഷം പാര്‍ട്ടി അധ്യക്ഷന്‍ കെ എം മാണിയാണ് ഇക്കാര്യം അറിയിച്ചത്. കേരള കോണ്‍ഗ്രസ് യുഡിഎഫിന്റെ ഭാഗമായെന്ന് മാണി പത്രസമ്മേളനത്തില്‍ പറഞ്ഞു.

മതനിരപേക്ഷ കക്ഷികളുടെ കൂട്ടായ്മ ശക്തിപ്പെടുത്തുകയാണ് പുതിയ തീരുമാനത്തിന്റെ ലക്ഷ്യമെന്നും മാണി വ്യക്തമാക്കി. തിരിച്ചുവരവ് മുന്നണിയ്ക്കും കര്‍ഷകര്‍ക്കും ഗുണം ചെയ്യുമെന്നും മാണി കൂട്ടിച്ചേര്‍ത്തു. അതേസമയം പാര്‍ട്ടിയുടെ രാജ്യസഭ സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചിട്ടില്ല. ഇന്നു തന്നെ ഇക്കാര്യത്തിലും തീരുമാനമുണ്ടാകുമെന്നാണ് മാണി വ്യക്തമാക്കിയിരിക്കുന്നത്.

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നിലപാടുകള്‍ മൂലം മലയോര പ്രദേശങ്ങളിലെ റബ്ബര്‍ കര്‍ഷകര്‍ പ്രശ്‌നങ്ങളിലാണെന്ന് ജോസ് കെ മാണി പറഞ്ഞു. കര്‍ഷകരെ രക്ഷിക്കുകയും മുന്നണിയിലേക്ക് മടങ്ങുന്നതിന്റെ ലക്ഷ്യമാണെന്നും ജോസ് കെ മാണി കൂട്ടിച്ചേര്‍ത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍