UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുറിച്ചുമാറ്റിയ ലിംഗം ആള്‍ദൈവത്തിന് ശസ്ത്രക്രിയയിലൂടെ തിരിച്ചു കിട്ടി

താന്‍ സഹായിച്ച ചില വന്‍ശക്തികളാണ് ലിംഗഛേദത്തിന് പിന്നിലെന്നും അവര്‍ ഒന്നിലേറെ പേരുണ്ടെന്നുമാണ് ഇപ്പോള്‍ ഹരിസ്വാമി പറയുന്നത്‌

ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചുവെന്നാരോപിച്ച് 23കാരി മുറിച്ചുമാറ്റിയ ആള്‍ദൈവത്തിന്റെ ലിംഗം ശസ്ത്രക്രിയയിലൂടെ പുനഃസ്ഥാപിച്ചു. ഇന്നലെയാണ് ഹരിസ്വാമിയെന്ന് അറിയപ്പെടുന്ന ഗംഗേശാനന്ദ തീര്‍ത്ഥപാദയെന്ന സ്വയംപ്രഖ്യാപിത ആള്‍ദൈവത്തിന്റെ ശസ്ത്രക്രിയ നടന്നത്. നേരത്തെ രണ്ട് തവണ മൊഴിമാറ്റിയ ഇയാള്‍ ഇപ്പോള്‍ പറയുന്നത് ചില വന്‍ശക്തികളാണ് തന്റെ ലിംഗഛേദത്തിന് പിന്നിലെന്നാണ്. പന്മന ആശ്രമത്തിന്റെ മേല്‍വിലാസത്തിലാണ് ഇയാളുടെ ഐഡന്റിറ്റി കാര്‍ഡെങ്കിലും ആശ്രമം ഇയാളെ തള്ളിപ്പറഞ്ഞിരുന്നു.

കൂടുതല്‍ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനാണ് കൃത്യം താന്‍ സ്വയം നിര്‍വഹിച്ചതെന്ന് അന്ന് പറഞ്ഞതെന്നാണ് ഇപ്പോള്‍ ഹരിസ്വാമി പറയുന്നത്. എന്നാല്‍ താന്‍ സഹായിച്ച ചിലര്‍ തന്നെയാണ് ഇതിന് പിന്നിലെന്നും അവര്‍ ഒന്നിലേറെ പേരുണ്ടെന്നുമാണ് ഇപ്പോള്‍ ഇയാള്‍ പറയുന്നത്. ലിംഗഛേദത്തിന് ശേഷം നല്ല വേദനയുണ്ടായിരുന്നെന്നും എന്നാല്‍ ലിംഗം പൂര്‍ണമായും ഛേദിച്ചിരുന്നില്ലെന്നുമാണ് അറിയുന്നത്. ഇപ്പോള്‍ തനിക്ക് സ്വതന്ത്രമായി മൂത്രമൊഴിക്കാന്‍ സാധിക്കുന്നുണ്ടെന്നും ഹരിസ്വാമി വെളിപ്പെടുത്തുന്നു.

കഴിഞ്ഞ വര്‍ഷം മെയിലാണ് 23കാരി തിരുവനന്തപുരം പേട്ടയിലെ സ്വന്തം വീട്ടില്‍ വച്ച് സ്വാമിയുടെ ലിംഗം ഛേദിച്ചത്. വര്‍ഷങ്ങളായി ഹരിസ്വാമി തന്നെ ബലാത്സംഗം ചെയ്തു വരികയായിരുന്നുവെന്നും പീഡനം സഹിക്കാനാകാതെ വന്നതോടെയാണ് ലിംഗം ഛേദിച്ചതെന്നുമാണ് പേട്ട പോലീസില്‍ യുവതി നല്‍കിയ പരാതി. എന്നാല്‍ ലിംഗം താന്‍ സ്വയം ഛേദിച്ചതാണെന്ന് സ്വാമി പിന്നീട് അവകാശപ്പെട്ടു.

തന്റെ അമ്മയെ കാണാനാണ് ഹരിസ്വാമി വീട്ടിലെത്തിയിരുന്നതെന്നും അവസരം കിട്ടുമ്പോഴെല്ലാം തന്നെ പീഡിപ്പിച്ചിരുന്നതായും യുവതിയുടെ പരാതിയില്‍ പറയുന്നു. കഴിഞ്ഞ ആറ് വര്‍ഷമായി ഈ പീഡനം തുടരുന്നതായും പരാതിയിലുണ്ട്.

വീട്ടില്‍ വച്ച് ലിംഗം ഛേദിക്കപ്പെട്ട ഇയാള്‍ വീട്ടില്‍ നിന്നും ഇറങ്ങി ഓടുകയായിരുന്നു. യുവതി തന്നെയാണ് പിന്നീട് പോലീസിനെ വിളിച്ചുവരുത്തിയത്. സ്വാമിയെ പിന്നീട് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി ലിംഗം പുനഃസ്ഥാപിക്കാന്‍ ശ്രമിച്ചെങ്കിലും ആരോഗ്യസ്ഥിതി ഗുരുതരമായിരുന്നതിനാല്‍ അത് സാധിച്ചിരുന്നില്ല. സംഭവത്തെ ഒരു യുവതിയുടെ ധീരമായ നടപടിയെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വിശേഷിപ്പിച്ചത്.

ആള്‍ദൈവങ്ങളുടെ സ്വന്തം രാജ്യം; ശിക്ഷിക്കപ്പെട്ട പ്രമുഖര്‍ ഇവരൊക്കെയാണ്

നിസ്സഹായാവസ്ഥയിലാണ് ആ പെൺകുട്ടി ആയുധമെടുക്കുന്നത്; അതിനെ കുറ്റകൃത്യമായി കാണാൻ ബുദ്ധിമുട്ടുണ്ട്

ലിംഗം മുറിച്ചതിനെ മഹത്വവത്ക്കരിക്കേണ്ടതുണ്ടോ? പക്ഷം തിരിഞ്ഞ് സോഷ്യല്‍ മീഡിയ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍