UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മധുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ സര്‍ക്കാര്‍ സഹായം

വനംവകുപ്പ് ഉദ്യോഗസ്ഥരാണ് മധുവിനെ നാട്ടുകാര്‍ക്ക് കാണിച്ച് കൊടുത്തതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നുണ്ട്

അട്ടപ്പാടിയില്‍ മര്‍ദനമേറ്റു മരിച്ച ആദിവാസി യുവാവ് മധുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. തുക എത്രയും വേഗം ലഭ്യമാക്കാന്‍ ചീഫ് സെക്രട്ടറിയോട് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

വനംവകുപ്പ് ഉദ്യോഗസ്ഥരാണ് മധുവിനെ നാട്ടുകാര്‍ക്ക് കാണിച്ച് കൊടുത്തതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നുണ്ട്. ആദിവാസി കാട്ടില്‍ കയറിയാല്‍ കേസെടുക്കുമെന്നും അതേസമയം നാട്ടുകാര്‍ കാട്ടില്‍ കയറി അനധികൃത പ്രവര്‍ത്തനങ്ങള്‍ നടത്തിയാലും യാതൊരു നടപടിയും ഉണ്ടാകാറില്ലെന്നും അവര്‍ ആരോപിച്ചു. ഭക്ഷണം പാചകം ചെയ്യുമ്പോഴാണ് മധുവിനെ പിടികൂടിയതെന്നും സഹോദരി പറഞ്ഞു. മുക്കാലിയില്‍ കൊണ്ടുവന്നത് നാല് കിലോമീറ്റര്‍ നടത്തിയാണ്. വഴിയില്‍ വച്ച് മര്‍ദ്ദിക്കുകയും വെള്ളം ചോദിച്ചപ്പോള്‍ തലയില്‍ ഒഴിക്കുകയും ചെയ്തതായി മധുവിന്റെ സഹോദരി ചന്ദ്രിക പറയുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍